പയ്യംമ്പള്ളി ഡി വൈ എസ് പി അബ്രഹാമിന്റെ മാതാവ് കൽപ്പകവാടി ലിസി അബ്രഹാം നിര്യാതയായി
പയ്യംമ്പള്ളി കൽപ്പകവാടി ലിസി അബ്രഹാം നിര്യാതയായി.മറ്റ് മക്കൾ : പ്രജൻസ് അബ്രഹാം, പ്രദീപ് അബ്രഹാം, റീന.
പയ്യംമ്പള്ളി കൽപ്പകവാടി ലിസി അബ്രഹാം നിര്യാതയായി.മറ്റ് മക്കൾ : പ്രജൻസ് അബ്രഹാം, പ്രദീപ് അബ്രഹാം, റീന.
സുൽത്താൻ ബത്തേരി: ഞായറാഴ്ച ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഇന്ന് നാല് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.തിങ്കളാഴ്ച സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയിൽ വെച്ച് നടന്ന ആൻ്റി ജൻ ടെസ്റ്റിലാണ് നാലുപേർക്ക് കൂടി രോഗവ്യാപനം കണ്ടെത്തിയത്.20 പേരുടെ ശ്രവമാണ് ആൻ്റി ജൻ ടെസ്റ്റിൽ പരിശോധിച്ചത്.ഇതിലാണ് നാല് കേസ് പോസിറ്റീവായത്. രോഗം പിടിപെട്ട നാലുപേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.ബത്തേരിയിലെ പല ചരക്ക് മൊത്ത വിപണന സ്ഥാപനത്തിലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരാണ്.ഇതോടെ ഇവിടെ നിന്നുള്ള സമ്പർക്കം വഴി…
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 162 പേരാണ്. 157 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2869 പേര്‍. ഇന്ന് വന്ന 32 പേര്‍ ഉള്‍പ്പെടെ 391 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 611 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 23012 സാമ്പിളുകളില്‍ 21807 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 21087 നെഗറ്റീവും 720 പോസിറ്റീവുമാണ്.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 (മീനംകൊല്ലി ) കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. വാര്‍ഡ് 4 കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി.
ബത്തേരി : സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ മൈനസ് ടു മുതൽ പ്ലസ് ടു വരെയുള്ള 200 ഇൽ പരം അദ്ധ്യാപകരെ ഓൺലൈൻ പഠനത്തിന് ഉപയോഗിക്കുന്ന നവ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന മൂന്ന് ദിവസത്തെ അദ്ധ്യാപക പരിശീലനം ആരംഭിച്ചു .സുൽത്താൻ ബത്തേരി നഗരസഭ സംഘടിപ്പിക്കുന്ന ഓൺലൈൻ പരിശീലനത്തിൽ ഗൂഗിൾ , സൂം മീറ്റിംഗ് അപ്പ്ലിക്കേഷനുകൾ ,ഓൺലൈൻ മൂല്യനിർണയ ഉപാദികളായ ഗൂഗിൾ ഫോം , കാഹൂത് , ക്വിസസ് ഡോട്ട് കോം , ഓൺലൈൻ പഠന സഹായികളായ ഗൂഗിൾ ക്ലാസ്സ്‌റൂം ,…
മാനന്തവാടി:കോവിഡ് വ്യാപനം രൂക്ഷമായ മാനന്തവാടി താലൂക്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് (03.08.20) രാത്രി 9 മണി മുതല്‍ ആഗസ്റ്റ് 10 വരെ സി.ആര്‍.പി.സി സെക്ക്ഷൻ 144 (1), (2), (3) പ്രകാരം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിരോധനാജ്ഞ പുറപ്പെടുവിച്ചു. മാനന്തവാടി നഗരസഭയും ആറ് ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന മാനന്തവാടി താലൂക്ക് പരിധിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. – പൊതുസ്ഥലത്ത് ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച്…
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 5 (മുണ്ടക്കുറ്റി), 7 (കുറുമണി), 9 (അരമ്പറ്റകുന്ന്) എന്നീ വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 1, 16 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച 8, 12, 13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റായി തുടരും.
വയനാട് ജില്ലയില്‍ ഇന്ന് 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ടു പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 720 ആയി. ഇതില്‍ 345 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 374 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 359 പേര്‍ ജില്ലയിലും 15 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: പടിഞ്ഞാറത്തറ സ്വദേശിയായ ഒരു…
സുൽത്താൻ ബത്തേരി മൈ ജി ഷോറൂമിൽ മോഷണശ്രമം. ഇന്നലെ രാത്രി 10.30 ഓടെയാണ് മോഷണശ്രമം നടന്നതെന്നാണ് മൈ ജി ജീവനക്കാർ പറയുന്നത്. മോഷണശ്രമം നടത്തുന്നത് സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. കമ്പിപ്പാര ഉപയോഗിച്ച് ഷട്ടറിൻ്റെ പൂട്ട് പൊളിക്കാനാണ് മോഷ്ടാവ് ശ്രമം നടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് മൈ ജി സുൽത്താൻ ബത്തേരി പോലിസിൽ പരാതി നൽകിയിട്ടുണ്ട്.
തവിഞ്ഞാല്‍:തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തംഗം പേര്യ കൈപ്പാണി റഫീഖിന്റെയും, നസീമയുടേയും മകനും പേരിയ ഹൈസ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സിയാദ് (13) ആണ് മരിച്ചത്. വൈകുന്നേരത്തോടെ മാനന്തവാടി ജില്ലാശുപത്രി സാറ്റലൈറ്റ് കേന്ദ്രമായ വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മേപ്പാടി സ്വകാര്യ ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു.