വയനാടിന് അഭിമാനം;ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 542-ാം റാങ്ക് നായ്ക്കട്ടി ചേർവയൽ ഹസൻ ഹുസൈദിന്

വയനാടിന് അഭിമാനം;ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 542-ാം റാങ്ക് നായ്ക്കട്ടി ചേർവയൽ ഹസൻ ഹുസൈദിന് . നായ്ക്കട്ടി സ്കൂളിലെ പ്രധാന അദ്ധ്യാപകനായ അസൈൻ മാസ്റ്ററുടെയും മുത്തങ്ങ ഗവൺമെന്റ് എൽ പി സ്കൂൾ പ്രധാനഅധ്യാപികയായ സൈനബയുുടെയും മകനായ ഹസ്സൻ ഉസൈദ് എൻ .എ സിവിൽ സർവീസ് പരീക്ഷയിൽ 542 റാങ്ക് കരസ്ഥമാക്കി.

വിദ്യാഭ്യാസം മുഴുവൻ പൊതുവിദ്യാലയത്തിൽ മലയാളം മീഡിയത്തിലാണ് നടത്തിയത് .എൽപി – എൽപിഎസ് നായ്ക്കട്ടി യുപി- (ജിയുപിഎസ് മാതമംഗലം) ഹൈസ്കൂൾ- (ജിഎച്ച്എസ് മൂലങ്കാവ് ) ഹയർസെക്കൻഡറി- (ജിഎച്ച്എസ്എസ് മീനങ്ങാടി ) ബിടെക്- (സിഇടി തിരുവനന്തപുരം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ബിടെക് നേടിയതിനുശേഷം രണ്ടുവർഷം ശോഭ ഡെവലപ്പേഴ്സിൽ സിവിൽ എഞ്ചിനീയർ ആയി ജോലി നോക്കി. ജോലി രാജിവെച്ച് ആറുമാസത്തെ പരിശീലനത്തിൽ പങ്കെടുത്തു. അതിനുശേഷം നാലുവർഷം സ്വയം പഠനം നടത്തി. നാലുതവണ പരീക്ഷയെഴുതി. മൂന്നു തവണ ഇന്റർവ്യൂ വരെ എത്തി മൂന്നാം തവണ 542 റാങ്ക് കരസ്ഥമാക്കി. സഹോദരൻ മുഹമ്മദ് ഉനൈസ് അധ്യാപകൻ ജിഎച്ച്എസ്എസ് മാതമംഗലം സഹോദര ഭാര്യ ഹസ്ന ബഷീർ അധ്യാപിക എഎൽപിഎസ് നായ്ക്കട്ടി.

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ 2007-2009 ബാച്ച് വിദ്യാർത്ഥിയാണ് ഹസൻ ഹുസൈദ്.