കൊവിഡ് 19- ആഗസ്റ്റ് അഞ്ച് മുതൽ സുൽത്താൻ ബത്തേരി കടുത്ത നിയന്ത്രണത്തിലേക്ക്
സുൽത്താൻ ബത്തേരി : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുൽത്താൻ ബത്തേരി നഗരസഭയിൽ ആഗസ്റ്റ് അഞ്ച് മുതൽ സെപ്തംബർ അഞ്ചു വരെയായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. മാനന്തവാടി ഡി.വൈ.എസ്.പിയുടെ പ്രത്യേക നിർദ്ദേശം പരിഗണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്ന ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ,പോലീസ്, ആർ.ടി.ഒ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. അഞ്ച് മുതൽ ഏർപ്പെടത്തുന്ന നിയന്ത്രണങ്ങൾ: പട്ടണത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോ റിക്ഷ, ടാക്‌സി, ഗുഡ്‌സ് സർവ്വീസുകൾ എന്നിവ ഇനി എല്ലാ ദിവസവും ടൗണിൽ…