സുൽത്താൻ ബത്തേരി മൈ ജി ഷോറൂമിൽ മോഷണശ്രമം

സുൽത്താൻ ബത്തേരി മൈ ജി ഷോറൂമിൽ മോഷണശ്രമം. ഇന്നലെ രാത്രി 10.30 ഓടെയാണ് മോഷണശ്രമം നടന്നതെന്നാണ് മൈ ജി ജീവനക്കാർ പറയുന്നത്.

മോഷണശ്രമം നടത്തുന്നത് സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. കമ്പിപ്പാര ഉപയോഗിച്ച് ഷട്ടറിൻ്റെ പൂട്ട് പൊളിക്കാനാണ് മോഷ്ടാവ് ശ്രമം നടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് മൈ ജി സുൽത്താൻ ബത്തേരി പോലിസിൽ പരാതി നൽകിയിട്ടുണ്ട്.