വയനാട്ടിൽ 3 പേര്‍ക്കു കോവിഡ്: 17 പേര്‍ക്ക് രോഗമുക്തി, രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 17 പേര്‍ രോഗമുക്തി നേടി. വാളാട് സ്വദേശികളായ അറുപതുകാരിക്കും അറുപത്തിയാറുകാരനുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ വേലിയമ്പം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 500 ആയി. ഇതില്‍ 295 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 204 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍…
