അമ്പലവയൽ റിട്ടയേഡ് എസ് ഐ അരത്തമ്മമൂട്ടിൽ എ പി മാത്യു(സാബു 58) അന്തരിച്ചു

സുൽത്താൻ ബത്തേരി: അമ്പലവയൽ റിട്ടയേഡ് എസ് ഐ അരത്തമ്മമൂട്ടിൽ എ പി മാത്യു(സാബു 58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.സംസ്ക്കാരം ഉച്ചക്ക് ഒരു മണിക്ക് ആയിരംകൊല്ലി ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ (റിട്ടയേഡ് അധ്യാപിക) മക്കൾ: ടിൻ്റു മാത്യു(അധ്യാപിക അസംപ്ഷൻ യു പി സ്ക്കൂൾ)ടിനു(അസി.മാനേജർ എ സി സി സിമൻ്റ്) മരുമക്കൾ:അജീഷ് (അധ്യാപകൻ മുണ്ടേരി ജി വി എച്ച് എസ് എസ് ) സ്നേഹ.

Read More

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഈ മാസം 16 നും 19 നും എത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആശുപത്രി അധികൃതർ അറീയിച്ചു

സുൽത്താൻ ബത്തേരി: താലൂക്ക് ആശുപത്രിയിൽ ഈ മാസം 16 ന് ഉച്ചയ്ക്ക് 12 നും രണ്ടിനുമിടയിൽ അത്യാഹിതവിഭാഗത്തിൽ വന്ന രോഗികളും ,കൂടെ വന്നവരും തുടർന്ന് 19 രാവിലെ എട്ടിനും പത്തിനും ഇടയിൽ ഓഫീസിലെത്തിയ വരും സ്വയം നിരീക്ഷണത്തിൽ പോകണം മെന്ന് ആശുപത്രി അധികൃതർ അറിയിച്ചു . നിലവിലുള്ള കൊവിഡ് ബാധിതർ അവരുടെ രോഗവിവരങ്ങൾ അറിയും മുമ്പ് പരിശോധനയ്ക്ക് എത്തിയതാണ് ആശുപത്രി അധികൃതർ ഈ നിർദ്ദേശം അറിയിച്ചു .

Read More

സുൽത്താൻ ബത്തേരി ടൗണിൽ ഒമ്പത് പേർക്ക് കൊവിഡ്;നഗരം ആശങ്കയിൽ

സുൽത്താൻ ബത്തേരി : കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കൊവിഡ് രോഗലക്ഷണം കണ്ടെത്തിയ പലചരക്ക് മൊത്തവിതരണ കടയായ മലബാർ ട്രേഡിംഗ് കമ്പനിയിലെ ഒമ്പത് തൊഴിലാളികൾക്ക് കൂടി കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതോടെ ബത്തേരിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന.ഇതോടെ ബത്തേരി ടൗൺ ഉൾപ്പെടെ മൂന്ന് ഡിവിഷനുകൾ കണ്ടെയ്‌മെന്റ് സോണാക്കിക്കൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഒമ്പത് പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചത്. കൊവിഡ് രോഗ ലക്ഷണങ്ങൾ രണ്ട് പേർക്ക് നേരത്തെ കണ്ടതിനെ തുടർന്ന് വെള്ളിയാഴ്ച…

Read More

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ 15, 23, 24 ഡിവിഷനുകൾ കണ്ടെയ്ൻമെൻ്റ് സോണാക്കി

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ 15, 23, 24.ഡിവിഷനുകൾ കണ്ടെയ്ൻമെൻ്റ് സോണാക്കി കലക്ടർ ഉത്തരവിറക്കി. ജില്ലയിൽ നിലവിൽ 74 വാർഡുകളാണ് കണ്ടെയ്ൻമെൻ്റ് സോണിലുള്ളത്

Read More

കോവിഡ് 19: വയനാട്ടിൽ ഇന്ന് രോഗമുക്തി നേടിയവര്‍ 45 പേർ

ജില്ലയില്‍ ഇന്ന് 45 പേരാണ് രോഗമുക്തി നേടിയത്. മേപ്പാടി (15, 31, 43, 26, 24, 50, 26 വയസ്സുകാര്‍), അമ്പലവയല്‍ (28, 25), സുല്‍ത്താന്‍ ബത്തേരി (49), തൊണ്ടര്‍നാട് (26, 62, 18, 38, 9), ചീയമ്പലം (36), കാര്യമ്പാടി (47), പൊഴുതന (55, 35), കണിയാമ്പറ്റ (24, 40), ആസ്രമകൊല്ലി (31, 25), ബത്തേരി തോട്ടമൂല (24), കാവുംമന്ദം (22), തരുവണ (40), മാനന്തവാടി (36), കോട്ടത്തറ (26, 39), ചീരാല്‍ (36, 30),…

Read More

വയനാട്ടിൽ ഇന്ന് 325 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൽപ്പറ്റ:കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 325 പേരാണ്. 279 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2914 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 14272 സാമ്പിളുകളില്‍ 12938 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 12582 നെഗറ്റീവും 356 പോസിറ്റീവുമാണ്.

Read More

വയനാട്ടിൽ 17 പേര്‍ക്ക് കൂടി കോവിഡ്; ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 45 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 45 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 356 ആയി. ഇതില്‍ 202 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 153 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 148 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികിത്സയില്‍…

Read More

ബാഗ്ലൂരിൽ നിന്ന് ആബുലൻസിൽ തലശേരിയി ലേക്ക് ചികിത്സക്ക് വരുമ്പോൾ യാത്ര മധ്യ മരിച്ച 61 കാരിക്ക് കൊവിഡ് സ്ഥിതികരിച്ചു

ബാഗ്ലൂരിൽ നിന്ന് ആബുലൻസിൽ തലശേരിയി ലേക്ക് ചികിത്സക്ക് വന്ന 61 കാരിക്ക് കോവിഡ് സ്ഥിതികരിച്ചു. ബാഗ്ലൂർ പി കെ ലൈല ( 62 ) ആണ് മരിച്ചത് . ബെംഗലൂരുവില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ബത്തേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇവരുടെ കൊവിഡ് പരിശേധനയില്‍ സാമ്പിള്‍ പോസിറ്റീവാണ്‌.മൃതദേഹം വയനാട്ടിലെ വാരാമ്പറ്റയിൽ ഖബറടക്കും.

Read More

ബാഗ്ലൂരിൽ നിന്ന് ആബുലൻസിൽ തലശേരിയി ലേക്ക് ചികിത്സക്ക് പോവുകയായിരുന്ന 61 കാരി സുൽത്താൻ ബത്തേരിയിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചു

ബാഗ്ലൂരിൽ നിന്ന് ആബുലൻസിൽ തലശേരിയി ലേക്ക് ചികിത്സക്ക് പോവുകയായിരുന്ന 61 കാരി സുൽത്താൻ ബത്തേരിയിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചു. ബാഗ്ലൂർ പി കെ ലൈല ( 62 ) ആണ് മരിച്ചത് .മൃതദേഹം ബത്തേരി തലൂക്ക് ആശുപത്രി പരിസരത്ത് ആബുലൻസിൽ തന്നെയാണ് ഉള്ളത്. മരിച്ച ലൈലയുടെ സ്രവം പരിശോധനക്ക് എടുത്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Read More

സുൽത്താൻ ബത്തേരി നഗരസഭയിലെ ഡിവിഷൻ 24 സ്ഥിതി ചെയ്യുന്ന സ്ഥാപനവും അതിൻ്റെ ചുറ്റളവിലുള്ള അമ്പത് മീറ്ററും മൈക്രൊ കണ്ടെയ്ൻമെൻ്റ് സോണാക്കി

സുൽത്താൻ ബത്തേരി നഗരസഭയിലെ ഡിവിഷൻ 24 സ്ഥിതി ചെയ്യുന്ന സ്ഥാപനവും അതിൻ്റെ ചുറ്റളവിലുള്ള അമ്പത് മീറ്ററും മൈക്രൊ കണ്ടെയ്ൻമെൻ്റ് സോണായി ഉത്തരവിറക്കി. സുൽത്താൻ ബത്തേരി ബൈപ്പാസിലെ മലബാർ ട്രേഡിംഗ് കമ്പനി സ്ഥിതി ചെയ്യുന്ന പരിസരമാണ് കണ്ടെയ്മെൻ്റ് സോണാക്കിയത്. ജില്ലാ കലക്ടറാണ് ഇക്കാര്യം അറിയിച്ചത്.

Read More