Headlines

സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് അതിഗുരുതരമായ സാഹചര്യമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. 532 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമായില്ല. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11006 ആയി ഉയർന്നു രോഗം സ്ഥിരീകരിച്ചവരിൽ 135 പേർ വിദേശത്ത് നിന്നും 98 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 15 ആരോഗ്യ പ്രവർത്തകർക്കും…

Read More

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് തൃശ്ശൂർ, എറണാകുളം സ്വദേശികൾ

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. എറണാകുളം കുഴുപ്പിള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലയർ(73), ഇരിങ്ങാലക്കുട അവിട്ടത്തൂർ ഷാജു(45) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് പനിയെ തുടർന്ന് സിസ്റ്ററെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരിക്കുകയായിരുന്നു. മരണശേഷമാണ് സ്രവം പരിശോധനക്ക് അയച്ചത്. പരിശോധനാ ഫലം പോസിറ്റീവാണ്. ശ്വാസതടസ്സത്തെ തുടർന്ന് ഷിജുവിനെ ബുധനാഴ്ചയാണ് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത് രണ്ട് പേരുടെയും രോഗ…

Read More

സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്നു; പ്രമേയത്തിന് നോട്ടീസ് നൽകി വി ഡി സതീശൻ

സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷം സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു. ചട്ടം 63 പ്രകാരം വി ഡി സതീശനാണ് മന്ത്രിസഭക്കെതിരെ നിയമസഭാ സെക്രട്ടറിക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റ വരി പ്രമേയാണ് നിയമസഭാ സെക്രട്ടറിക്ക് നൽകിയത്. നിയമസഭാ സമ്മേളനം ഈ മാസം 27ന് ചേരുമെന്നാണ് റിപ്പോർട്ടുകൾ. ധനകാര്യ ബിൽ പാസാക്കുന്നതിനായാണ് നിയമസഭ സമ്മേളിക്കുന്നത്. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്ന ധനകാര്യ ബിൽ ഈ മാസം 30ന് അസാധുവാകും. ബിൽ പാസാക്കി ഈ…

Read More

സംസ്ഥാനത്ത് ശക്തമായ മഴ, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കോഴിക്കോട് വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്നും വിലക്കി കോഴിക്കോട്, കണ്ണൂര്‍ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും മഴ തുടരുന്ന മറ്റ് ജില്ലകളിലെ മലയോര മേഖലകളിലേക്കുമുള്ള രാത്രി ഗതാഗതം നിയന്ത്രിക്കാന്‍ നിര്‍ദേശമുണ്ട്. പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു, റവന്യു ഉദ്യോഗസ്ഥര്‍,…

Read More

സംസ്ഥാനത്ത് പുതിയ 35 ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 35 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് അഞ്ചു പ്രദേശങ്ങളെയാണ് ഹോട്ട്്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 271 ആയി. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 10), കാഞ്ഞിയാര്‍ (11, 12), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതറ (1, 6, 7), ഉടുമ്പന്‍ചോല (2, 3), കോടിക്കുളം (1, 13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കൊല്ലം ജില്ലയിലെ…

Read More

എം.ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

മുഖ്യമന്ത്രിയുടെ മുൻ പ്രിസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ ഏർപ്പെടുത്തിയ സമിതി വൈകുന്നേരം റിപോർട്ട് സമർപ്പിച്ചു എന്നും ഇതിന്റെ അടിസ്‌ഥാനത്തിൽ ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വകുപ്പ് തല അന്വേഷണം തുടരും എന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More

സമ്പർക്കത്തിലൂടെ 481 പേർക്ക് രോഗബാധ; 301 കേസുകളും തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ആശങ്ക രൂക്ഷമാക്കി സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുന്നു. ഇന്ന് 481 പേർക്കാണ് സമ്പർക്കത്തിലൂടെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 301 കേസുകളും തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 16 പേർ വേറെയുമുണ്ട്. കഴിഞ്ഞ ദിവസം ഹൈപ്പർ മാർക്കറ്റിലെ 61 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് ഇതേ സ്ഥാപനത്തിലെ 17 പേർക്ക് കൂടി രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തിൽ നിന്ന് ഇനിയും ഫലം വരാനുണ്ട്. ജില്ലയിലെ…

Read More

സ്വർണക്കടത്ത് കേസ്: യുഎഇയിലുള്ള ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് മരവിപ്പിച്ചു

തിരുവനന്തുപരം സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് മരവിപ്പിച്ചു. അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയമാണ് നടപടിയെടുത്തത്. ഇയാൾ നിലവിൽ യുഎഇയിലാണ്. ഫൈസൽ ഫരീദാണ് സ്വർണക്കടത്തിന്റെ മുഖ്യകണ്ണിയെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞിരുന്നു യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാനും ഇന്ത്യയിലേക്ക് മടങ്ങാൻ സമ്മർദം ചെലുത്തുന്നതിനുമായാണ് പാസ്‌പോർട്ട് മരവിപ്പിച്ചത്. അതേസമയം അന്വേഷണം നടക്കുന്നതിനിടെ തിരുവനന്തപുരത്തെ യുഎഇ കോൺസുൽ ജനറലും അറ്റാഷെയും ഇന്ത്യ വിട്ടത് തിരിച്ചടിയായി. അറ്റാഷെ റാഷാദ് ഖാമിസ് അൽ ആഷ്മിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട കത്തിനോട്…

Read More

ആശങ്കയിൽ കേരളം;722 പേർക്ക് ഇന്ന് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു ഇതുവരെ 10275 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 157 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തയില്ല. ആരോഗ്യപ്രവര്‍ത്തകര്‍ – 12, ബിഎസ്എഫ് ജവാന്മാര്‍ – 5, ഐടിബിപി ജീവനക്കാര്‍ –…

Read More

കടുത്ത ആശങ്കയിൽ കേരളം; ഇന്ന് 722 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 722 കൂടി കോവിഡ് സ്ഥിരീകരിച്ചു.കേരളത്തിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു

Read More