‘വര്‍ഗീതയ്‌ക്കെതിരെ ധീരമായി പോരാടും, മുന്നില്‍ നിന്ന് വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ച് കിടക്കും, പിന്തിരിഞ്ഞോടില്ല’: വെള്ളാപ്പള്ളിക്ക് മറുപടിയുമായി വി ഡി സതീശന്‍
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യക്തി അധിക്ഷേപങ്ങള്‍ക്ക് അതുപോലെ തിരിച്ച് പറയാനില്ലെന്നും വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളോടാണ് തന്റെ എതിര്‍പ്പെന്നും വ്യക്തിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്‍ എന്ത് പറയരുതെന്ന് പറഞ്ഞോ അത് തന്നെയാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. ഇത് ഗുരുനിന്ദയാണ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഇടത് തന്ത്രത്തിനുള്ള ഉപകരണമായി വെള്ളാപ്പള്ളി നടേശന്‍ മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (vd satheesan…
