Headlines

‘ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കും, ഇരു രാജ്യങ്ങൾക്കും ഗുണകരമായ വ്യാപാരകരാർ ഉടൻ’; ട്രംപ്

ഇന്ത്യ- അമേരിക്ക വ്യാപാര കരാറിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായി മുമ്പ് ചർച്ച ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കരാറിലേക്കാണ് ചർച്ചകൾ നീങ്ങുന്നതെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കും ഗുണകരമായ, ന്യായമായ ഒരു വ്യാപാരകരാറിൽ ഉടൻ തന്നെ അമേരിക്കയും ഇന്ത്യയും എത്തിച്ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. “നിലവിൽ ഇന്ത്യ എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിലും, വൈകാതെ അവർ വീണ്ടും സ്‌നേഹിച്ചുതുടങ്ങും,” എന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു….

Read More

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം; പിന്നില്‍ ഉമര്‍ മുഹമ്മദ്? ഫരീദാബാദ് സംഘത്തില്‍ പൊലീസ് തിരയുന്ന വ്യക്തി

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നില്‍ ഉമര്‍ മുഹമ്മദ് എന്ന് സൂചന. ഇയാള്‍ക്ക് ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ അറസ്റ്റിലായ ഡോ. മുസമിലിലുമായും ഡോ. ആദിലുമായും ഉമറിനു ബന്ധമുണ്ടെന്നാണ് വിവരം. കാര്‍ ഓടിച്ചിരുന്നത് ഉമര്‍ ആണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. താരിഖ് എന്നയാളില്‍ നിന്നാണ് ഉമര്‍ കാര്‍ വാങ്ങിയതെന്നും സൂചനയുണ്ട്. കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല്…

Read More

ശിവപ്രിയയുടെ മരണം; സര്‍ക്കാര്‍തല അന്വേഷണം ഇന്നാരംഭിക്കും

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അണുബാധയെ തുടര്‍ന്ന് യുവതി മരിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാര്‍തല അന്വേഷണം ഇന്നാരംഭിക്കും. ആരോഗ്യവകുപ്പ് രൂപീകരിച്ച വിദഗ്ധസമിതി ഇന്ന് എസ്എടിയില്‍ എത്തി പരിശോധന നടത്തും. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം എച്ച്ഒഡി ഡോക്ടര്‍ സംഗീത, ക്രിട്ടിക്കല്‍ കെയര്‍ എച്ച്ഒഡി ഡോക്ടര്‍ ലത, സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ സജികുമാര്‍, കോട്ടയം മെഡിക്കല്‍ കോളജിലെ ഇന്‍ഫെക്ഷന്‍ ഡിസീസ് എച്ച്ഒഡി ജൂബി ജോണ്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.വെള്ളിയാഴ്ച ഡിഎംഇക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രസവത്തിനായി 22ാം തീയതി…

Read More

ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 20 ജില്ലകളിലായി 122 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്

ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് . 1300ലേറെ സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ആദ്യഘട്ടത്തില്‍ ചിലയിടത്ത് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ വന്‍ സുരക്ഷാ വിന്യാസത്തിലാണ് വോട്ടെടുപ്പ്. രാവിലെ 7 മുതല്‍ വൈകീട്ട് 6 മണി വരെയാണ് പോളിംഗ് എങ്കിലും പ്രശ്‌ന ബാധിത ബൂത്തുകളില്‍ 5 മണിയോടെ പോളിംഗ് അവസാനിക്കും. ആദ്യഘട്ടത്തില്‍ കണ്ട റെക്കോര്‍ഡ് പോളിംഗ് രണ്ടാംഘട്ടത്തിലും ആവര്‍ത്തിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ആദ്യഘട്ടത്തില്‍ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു….

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള; എന്‍.വാസുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തേക്കും

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തേക്കും. സ്വമേധയാ ഹാജരാവുന്നത് നീണ്ടുപോയാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് എസ്ഐടി നീക്കം. വാസുവിനെ നേരത്തേ എസ്ഐടി ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എസ്‌ഐടി കസ്റ്റഡിയിലുള്ള സുധീഷ് കുമാറുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവും റിമാന്റിലാണ്. കട്ടിലപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു. ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച…

Read More

ഡല്‍ഹി സ്ഫോടനം; ചാവേര്‍ ആക്രമണമെന്ന് സൂചന; സ്‌ഫോടന കാരണം ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന് സൂചന. സ്‌ഫോടനത്തിന് കാരണം ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ എന്നും വിവരമുണ്ട്. കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. കാര്‍ ചെങ്കോട്ടയ്ക്ക് സമീപം പാര്‍ക്കിങ്ങില്‍ എത്തിയത് വൈകീട്ട് 3 19നാണ്. 6.48ന് പാര്‍ക്കിംഗില്‍ നിന്നും വാഹനം പുറത്തേക്ക് എടുത്തു. സ്‌ഫോടനം നടന്നത് 4 മിനിറ്റിനു ശേഷം 6.52 നാണ്. ദര്യ ഗഞ്ച്, റെഡ് ഫോര്‍ട്ട് ഏരിയ, കശ്മീര്‍ ഗേറ്റ്, സുനെഹ്രി മസ്ജിദിന് സമീപം എന്നിവിടങ്ങളില്‍ കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. സംഭവത്തില്‍…

Read More

‘ഡൽഹി സ്ഫോടനം അത്യന്തം വേദനാജനകം, പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ’; രാജ്നാഥ് സിങ്

ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ സ്ഫോടനം അങ്ങേയറ്റം വേദനാജനകവും അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നതായും പറഞ്ഞു. അതേസമയം ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി ആഭ്യന്തരമന്ത്രി അമിത്ഷാ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും വസ്തുക്കൾ പരിശോധിച്ച് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 മിനിറ്റിനകം സുരക്ഷാസേന സ്ഥലത്തെത്തി. സംഭവത്തിന്റെ എല്ലാ വശവും പരിശോധിക്കും. സംഭവ സ്ഥലത്ത് ഉടനെത്തുമെന്ന് അദ്ദേഹം അറിയിച്ചു….

Read More

ഡൽഹി സ്ഫോടനം; പൊട്ടിത്തെറിച്ചത് ഹരിയാന രജിസ്ട്രേഷനുള്ള കാർ; ഉടമ കസ്റ്റഡിയിൽ

ഡൽഹി ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ചത് ഹരിയാന രജിസ്ട്രേഷനുള്ള കാർ. നദീം ഖാൻ എന്നയാളുടെ പേരിലാണ് വാഹനം എന്നാണ് സൂചന. വാഹന ഉടമയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ആ​ദ്യ ഉടമയെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സൽമാൻ എന്ന ആളെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നതായണ് വിവരം. HR 26 എന്നെഴുതിയ വാഹനമാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ചത് ഐ20 കാറെന്ന് ഡൽ​ഹി പൊലീസ് സ്ഥിരീകരിച്ചിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ എന്നാണ് വിവരം. സ്ഫോടനം സംഭവിച്ചത് വാഹനത്തിന്റെ പുറകിൽ നിന്ന് എന്നും…

Read More

ഡല്‍ഹി സ്‌ഫോടനം: ആശങ്കാജനകമെന്ന് രാഹുൽ, ഹൃദയഭേദകമെന്ന് പ്രിയങ്ക; പ്രതികരിച്ച് കോൺഗ്രസ് നേതാക്കള്‍

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാക്കള്‍. സ്‌ഫോടന വാര്‍ത്ത ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ താന്‍ നിലക്കൊള്ളുന്നുവെന്നും പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി കുറിച്ചു സ്‌ഫോടന വാര്‍ത്ത ഹൃദയഭേദകമാണെന്ന് പ്രിയങ്കാ ഗാന്ധിയും പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളോട് തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രിയങ്ക എക്‌സില്‍ കുറിച്ചു. മരിച്ചവരുടെ ആത്മാക്കള്‍ക്ക് ദൈവം ശാന്തി നല്‍കട്ടെയെന്നും പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേയെന്നും പ്രിയങ്കാ…

Read More

ഡല്‍ഹി സ്‌ഫോടനം; അന്വേഷണം പുരോഗമിക്കുന്നു; അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേരും

ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. എന്‍ഐഎ, എന്‍എസ്ജി, ഡല്‍ഹി പൊലീസിന്റെ പ്രതേക വിഭാഗം, ജെകെ പൊലീസ് ഉള്‍പ്പെടെ സംയുക്തമായി ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് സ്‌ഫോടകവസ്തുക്കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാരെ ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം. സ്‌ഫോടനത്തിന് കാരണമായ കാറിന്റെ കൂടുതല്‍ വിശദാംശങ്ങളെ പറ്റി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി. സ്‌ഫോടനത്തിന്റെ സ്വഭാവം സംബന്ധിച്ച് ഉടന്‍ വ്യക്തത നല്‍കാന്‍ കഴിയുമെന്ന് ഡല്‍ഹി പൊലീസ്…

Read More