Headlines

പി എം ശ്രീ: ‘സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് കേന്ദ്രമന്ത്രിയെ അറിയിച്ചു’; മന്ത്രി വി ശിവൻകുട്ടി

പി എം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് മന്ത്രിയെ അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പദ്ധതി മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാൽ അറിയിച്ചു. സബ് കമ്മിറ്റി റിപ്പോർട്ട്‌ വന്ന ശേഷമേ രേഖമൂലം കത്തയക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. വിവരം അറിയിച്ചപ്പോൾ അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ പ്രതികരിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നു. എസ് എസ് കെ ഫണ്ട്‌ കിട്ടാനുള്ളത് സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. 1066 കോടി രൂപ ഒറ്റ തവണയായി തരണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി…

Read More

മത്സരചിത്രം തെളിഞ്ഞു; തിരുവനന്തപുരം നഗരസഭയിൽ 93 വാർഡുകളിലെ ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം നഗരസഭയിലെ 93 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. 31 സീറ്റിൽ LDF ഘടകകക്ഷികൾ മത്സരിക്കുമെന്ന് വി ജോയി പറഞ്ഞു. സിപിഐഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് -2, കേരള കോണ്‍ഗ്രസ് എം 3, ആര്‍ജെഡി 3 , ഐഎൻഎൽ -1 , എൻസിപി -1 എന്നിങ്ങനെയും മത്സരിക്കും. ബാക്കിയുള്ള 8 സീറ്റുകളിൽ കടകക്ഷികളുമായി ചർച്ച നടത്തിയതിന് ശേഷം പ്രഖ്യാപിക്കും. പട്ടം വാർഡിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിൻ്റെ മകൾ തൃപ്തി രാജുവാണ്…

Read More

പുല്‍പ്പള്ളിയിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഡോക്ടറെ സംഘം ചേർന്ന് മർദിച്ചു; പരാതിയിൽ അന്വേഷണം

വയനാട് പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയെ ഡോക്ടര്‍ക്ക് മര്‍ദനം. ഡോക്ടര്‍ ജിതിന്‍ രാജിനെയാണ് മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറോട് രോഗിക്കൊപ്പം വന്നയാള്‍ കയര്‍ത്ത് സംസാരിച്ചത് ജിതിന്‍ ചോദ്യം ചെയ്തിരുന്നു. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ഡോക്ടറെ മര്‍ദിച്ചത്. പരിക്കേറ്റ ജിതിന്‍ രാജ് ചികിത്സ തേടി. പുല്‍പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിനും ഡിഎംഒയ്ക്കും പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ്…

Read More

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വകുപ്പ് മേധാവിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഗവേഷക വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ കേരള സർവകലാശാല സംസ്കൃതം അധ്യാപിക വിജയകുമാരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വിജയകുമാരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ പൊലീസിനോട് കോടതി വിശദീകരണം തേടി. കാര്യവട്ടം ക്യാമ്പസിലെ പി എച്ച് ഡി വിദ്യാർഥി വിപിൻ വിജയനെതിരെയാണ് വകുപ്പ് മേധാവി ജാതി അധിക്ഷേപം നടത്തിയത്. പുലയ സമുദായത്തിൽ പെട്ട തന്നോട് പുലയന്മാർ സംസ്കൃതം പഠിക്കണ്ടന്നും പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചുവെന്നും ഡോ. സി എൻ വിജയകുമാരി…

Read More

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; ഉത്തരവിറക്കി സർക്കാർ

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. രണ്ട് വർഷ ത്തേയ്ക്കാണ് നിയമനം. സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ രാജു ദേവസ്വം ബോർഡ് അംഗമാകും. പിഎസ് പ്രശാന്ത് അടങ്ങുന്ന ഭരണസമിതിയുടെ കാലാവധി നവംബർ 13ന് അവസാനിക്കുകയാണ്. ഇതനുസരിച്ചാണ് കെ ജയകുമാറിനെ നവംബർ 14 മുതൽ പ്രസിഡന്റാക്കി സംസ്ഥാന സർക്കാർ ഉത്തരവിറിക്കിയത്. പിഎസ് പ്രശാന്തിനും അജികുമാറിനും ദേവസ്വം ബോർഡ് പ്രസിഡന്റും അം​ഗവുമായി തുടരാൻ സർക്കാർ ഒരു നീക്കം നടത്തിയിരുന്നെങ്കിലും…

Read More

നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതി പിടിയിൽ

ബി.എസ്.സി നഴ്സിംഗ് കോഴ്സിന് അഡ്മിഷൻ ഉറപ്പാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് ഉറങ്ങാട്ടിരി സ്വദേശിയായ മൂലയിൽ വീട്ടിൽ അബ്ദുൽ റഷീദിനെയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ വിദ്യാർത്ഥിനിയോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ബി.എസ്.സി നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത പ്രതി 2024 സെപ്റ്റംബർ മാസത്തിൽ 2 ലക്ഷം രൂപയാണ് തട്ടിയത്. എന്നാൽ പ്രതി അഡ്മിഷൻ ഉറപ്പാക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല. തുടർന്ന് യുവതിയുടെ പിതാവ് നൽകിയ…

Read More

‘സാമ്പാറിന് രുചിയില്ല’; കിച്ചൻ ഹെൽപ്പറെ പുറത്താക്കി കാസർഗോഡ് കേരള – കേന്ദ്ര സർവകലാശാല, ജാതി വിവേചനമെന്ന് ആരോപണം

കാസർഗോഡ് കേരള -കേന്ദ്ര സർവകലാശാലയിൽ ജാതി വിവേചനമെന്ന് പരാതി. സാമ്പാറിന് രുചിയില്ലെന്ന് ചൂണ്ടിക്കാട്ടി സർവകലാശാലയിലെ കിച്ചൻ ഹെൽപ്പറെ പുറത്താക്കി.ഭക്ഷണമുണ്ടാക്കിയ മറ്റു ജീവനക്കാർക്കെതിരെ നടപടിയെടുക്കാതെ ദളിത് വിഭാഗക്കാരനായ കിച്ചൻ ഹെൽപ്പർക്കെതിരെ മാത്രം വൈസ് ചാൻസിലർ പ്രൊഫ. സിദ്ധു പി അൽഗൂർ നടപടിയെടുത്തെന്നാണ് ആരോപണം. ദളിത് വിഭാഗക്കാരോട് വൈസ് ചാൻസിലർ മോശമായി പെരുമാറുന്നുണ്ടെന്ന് കിച്ചൻ ഹെൽപ്പർ രൂപേഷ് പറഞ്ഞു. വൈസ് ചാൻസിലർക്ക് ഭക്ഷണം പാകം ചെയ്യുന്നവരിൽ ദളിത് വിഭാഗക്കാർ വേണ്ടെന്ന നിലപാടാണ് നടപടിക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. എന്നാൽ ഭക്ഷണം മോശമായതിനാൽ…

Read More

കാസർഗോഡ് മുൻസിപ്പാലിറ്റി ചുറ്റുമതിലിന് പച്ച പെയിന്റടിച്ചതിൽ വിവാദം; പച്ച പെയിന്റടിക്കാൻ ഇത് പാകിസ്താനാണോയെന്ന് CPIM നേതാവ്

കാസർഗോഡ് മുൻസിപ്പാലിറ്റിയുടെ ചുറ്റുമതിലിന് പച്ച പെയിന്റ് അടിച്ചതിനെ ചൊല്ലി വിവാദം. പച്ച പെയിന്റടിക്കാൻ ഇത് പാകിസ്താനാണോ എന്നായിരുന്നു സിപിഐഎം നേതാവിന്റേത്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ്‌ ഹനീഫയുടെ വിവാദ പ്രസംഗം പുറത്തുവന്നു. മുസ്ലിം ലീഗിന്റെ വർഗീയ നിലപാടാണ് പച്ച പെയിന്റിന് പിന്നിലെന്നും വിമർശനം. വർഗീയ ചേരി തിരിവുണ്ടാക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുന്നെന്നും സിപിഐഎം നേതാവ് കുറ്റപ്പെടുത്തി. പച്ച പെയിന്റടിച്ച ഏതെങ്കിലും മതിൽ കേരളത്തിൽ കാണാൻ കഴിയുമോ എന്ന് മുഹമ്മദ് ഹനീഫ ചോദിച്ചു. കേരളത്തിനകത്ത് തദ്ദേശ സ്വയംഭരണ…

Read More

തമ്മനം കുടിവെള്ള ടാങ്ക് തകർച്ച; ജല വിതരണം വൈകും, മന്ത്രി റോഷി അഗസ്റ്റിൻ

എറണാകുളം തമ്മനത്ത് വാട്ടർ അതോറിറ്റിയുടെ ജലസംഭരണി തകർന്നതിനെ തുടർന്ന് കുടിവെള്ള വിതരണം വൈകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അടിയന്തര യോഗം ചേർന്നതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കുടിവെള്ളത്തിന്റെ പമ്പിങ് നാളെ വൈകിട്ടോ മറ്റന്നാളെയോ ആയി മാത്രമേ പുനരാരംഭിക്കൂ. ദിവസേന മൂന്ന് തവണ പമ്പിങ് നടത്തും. വെള്ളം എത്താത്തിടത്തേക്ക് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യും. പന്ത്രണ്ടര ലക്ഷത്തിന്റെ നാശനഷ്ടങ്ങളാണ് പ്രദേശത്ത് ഉണ്ടായിട്ടുള്ളതെന്നാണ് ജില്ലാ കളക്ടർ സമർപ്പിച്ച പ്രാഥമിക കണക്കിൽ വ്യക്തമാക്കിയിരിക്കുന്നതെന്നും മന്ത്രി റോഷി…

Read More

‘ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; 2 ദിവസത്തിനകം മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും’, രാജീവ് ചന്ദ്രശേഖർ

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഡിഎ ആണ് കഴിവുള്ള മുന്നണി അഴിമതിരഹിത ഭരണം ബിജെപി കൊണ്ടുവരുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് മുതൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും. വികസിത കേരളം, വികസനം,ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വികസനം എന്നിവയാണ് ബിജെപി മുൻപോട്ട് വെക്കുന്ന കാഴ്ചപ്പാട്. ഇത്രയും കാലമായി ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഞങ്ങൾക്ക് ഒരു അവസരം കിട്ടിയാൽ അതെല്ലാം പരിഹരിക്കുമെന്ന വാഗ്താനം നൽകിയാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കാൻ ഇറങ്ങുന്നത് രാജീവ് ചന്ദ്രശേഖർ പറഞ്ഞു….

Read More