Headlines

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രഖ്യാപനം ഇന്ന്, ഒരുക്കങ്ങൾ പൂർത്തിയായി, തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം നടത്തും

എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.

Read More

മന്ത്രി വി ശിവന്‍കുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ കാണും; എസ്എസ്‌കെ ഫണ്ട് നല്‍കുന്നതില്‍ ചര്‍ച്ച നടക്കും

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നു മണിക്ക് കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. എസ്എസ്‌കെ പദ്ധതി പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായം കൂടിക്കാഴ്ചയില്‍ സംസ്ഥാനം ആവശ്യപ്പെടും. പിഎം ശ്രീ പദ്ധതി മരവിപ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയാകില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അറിയിച്ചത്. പി എം ശ്രീ വിവാദത്തിനുശേഷം ആദ്യമായാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. വന്ദേ ഭാരത്…

Read More

ട്രംപിൻ്റെ പ്രസംഗം എഡിറ്റ് ചെയ്‌തെന്ന വിവാദം: ബിബിസി തലപ്പത്ത് രാജി; ഡയറക്ടർ ജനറലും സിഇഒയും രാജിവച്ചു

തിരുവനന്തപുരം: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തെന്ന വിവാദത്തെ തുടർന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറ ടർണസും രാജിവച്ചു. 20 വർഷത്തെ സേവനം അവസാനിപ്പിച്ചാണ് ടിം ഡേവി ബിബിസി വിടുന്നത്. ബിബിസി ഡയറക്ടർ ബോർഡ് ഇരുവരുടെയും രാജി തീരുമാനം അംഗീകരിച്ചു. രാജി തീരുമാനം പൂർണമായും തൻ്റേതാണെന്ന് ടിം ഡേവി വ്യക്തമാക്കി. ബിബിസി ന്യൂസിനെ ചുറ്റിപ്പറ്റിയുള്ള നിലവിലെ ചർച്ച എന്റെ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം രാജിപ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി. അതേസമയം ഇത്…

Read More

അനന്തു അജിയുടെ ആത്മഹത്യ; കേസെടുത്ത് പൊൻകുന്നം പൊലീസ്

ആര്‍എസ്എസ് ശാഖയിൽ പീഡനം ആരോപിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയായ അനന്തു അജി ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. പൊൻകുന്നം പൊലീസാണ് കേസെടുത്തിരിക്കുന്നത്. അനന്തു വീഡിയോയിൽ പറഞ്ഞ നിതീഷ് മുരളിക്കെതിരെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്തിരിക്കുന്നത്. പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. ആർഎസ്‌‌‌എസ് ക്യാമ്പിൽ നിരന്തരം ലൈംഗികാതിക്രമത്തിനിരയായെന്ന് ആരോപണം ഉന്നയിച്ചായിരുന്നു അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിൽ ജീവനൊടുക്കിയത്. അനന്തു അജി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോയിൽ നിധീഷ് മുരളി എന്ന വ്യക്തി തന്നെ ലൈംഗീകമായി പീഡിപ്പിച്ചു…

Read More

ഹജ്ജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സൗദിയും

ഇന്ത്യയും സൗദിയും അടുത്ത വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവെച്ചു. ജിദ്ദയിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ് ഉംറ മന്ത്രി തൌഫീഖ് അൽ റബീഉമാണ് കരാർ ഒപ്പുവെച്ചത്. ജിദ്ദയിൽ വെച്ചാണ് 2026 ലെ ഹജ്ജ് കരാർ ഇന്ത്യയും സൗദിയും ഒപ്പുവെച്ചത്. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു. സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ, കോൺസൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കരാർ…

Read More

കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് പോളിടെക്നിക് വിദ്യാർഥി കായലിൽ ചാടി; തിരച്ചിൽ നടത്തി മത്സ്യത്തൊഴിലാളികൾ

കൊച്ചി കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് യുവാവ് കായലിൽ ചാടി. ഇടക്കൊച്ചി സ്വദേശിയായ ശ്രീരാഗ് ആണ് സുഹൃത്തുക്കൾക്ക് ഒപ്പം ബൈക്കിലെത്തിയ ശേഷം കായലിൽ ചാടിയത്. പോളിടെക്നിക് വിദ്യാർഥിയാണ് യുവാവ്. സ്ഥലത്ത് ഫയർ ഫോഴ്‌സും പൊലീസും എത്തിയിട്ടും യുവാവിനാണ് തിരച്ചിൽ നടത്താത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് തിരച്ചിൽ വൈകിച്ചിരുന്നത്. എന്നാൽ നാട്ടുകാരുടെ വാഹനങ്ങളടക്കം തടഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിന് പിന്നാലെ നാല് മണിക്കൂർ വൈകി തിരച്ചിൽ തുടങ്ങി. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ആണ് തിരച്ചിൽ നടക്കുന്നത്. പക്ഷെ വെളിച്ചമടക്കമുള്ള സംവിധാനങ്ങൾ…

Read More

തമ്മനത്ത് കൂറ്റന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്നു; ഉണ്ടായിരുന്നത് ഒരു കോടി പത്ത് ലക്ഷം ലിറ്റര്‍ വെള്ളം; വീടുകളില്‍ വെള്ളം കയറി; വാഹനങ്ങള്‍ തകര്‍ന്നു

എറണാകുളം തമ്മനത്ത് ജല അതോരിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്നു. ഒരു കോടി 38 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കാണ് തകര്‍ന്നത്. സമീപത്തെ വീടുകളില്‍ വെള്ളം കയറി. കാലപ്പഴക്കം മൂലമാണ് വാട്ടര്‍ ടാങ്ക് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം ടാങ്കില്‍ ഉണ്ടായിരുന്നത് ഒരു കോടി പത്ത് ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നുവെന്നാണ് വിവരം. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വാഹനങ്ങള്‍ക്കും റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 50 വര്‍ഷത്തോളം പഴക്കമുള്ള ടാങ്കാണ് തകര്‍ന്നത്. നഗരത്തിലെ പ്രധാന വാട്ടര്‍ ടാങ്കുകളിലൊന്നാണ് തകര്‍ന്നത്. പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം…

Read More

ശിവപ്രിയയുടെ മരണം: പ്രതിഷേധിക്കുന്നവരുമായി ഡിഎംഇ കൂടിക്കാഴ്ച നടത്തി

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധിക്കുന്നവരുമായി ഡിഎംഇ കൂടിക്കാഴ്ച നടത്തി. ബിജെപി നേതാവ് വി മുരളീധരനും, യുവതിയുടെ ബന്ധുക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തണമെന്നും, ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു. പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധിക്കുന്നവരുമായി ഡിഎംഇ കൂടിക്കാഴ്ച നടത്തി. ബിജെപി നേതാവ് വി മുരളീധരനും, യുവതിയുടെ ബന്ധുക്കളും…

Read More

മതപരിവര്‍ത്തനം ആരോപിച്ച് ഞങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും; മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: ആര് വാഴണമെന്നും വീഴണമെന്നും തീരുമാനിക്കുന്നതിൽ സഭക്കും പങ്കുണ്ടെന്നും മതപരിവര്‍ത്തനം ആരോപിച്ച് തങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂർ അതിരൂപതാ സമുദായ ജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്. 2021 നിയസഭാ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാര്‍ ജെബി കോശി കമ്മിഷനെ നിയോഗിച്ചു. പക്ഷെ ആ റിപ്പോർട്ട് ഇപ്പോൾ എവിടെയാണെന്നും ആന്‍ഡ്രൂസ് താഴത്ത് ചോദിച്ചു. 288 ശുപാർശകൾ ഈ കമ്മീഷൻ നൽകി. റിപ്പോർട്ട് വിവരങ്ങൾ…

Read More

ഭോപ്പാലില്‍ വാഹനാപകടം; മലയാളികളായ ദേശീയ കയാക്കിംഗ് താരങ്ങള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കനോയിംഗ് – കയാക്കിംഗ് ദേശീയതാരങ്ങളായ നാവികസേനാ ഉദ്യോഗസ്ഥര്‍ ഭോപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ നെഹ്‌റു ട്രോഫി വാര്‍ഡ് ഇത്തിപ്പറമ്പില്‍ വീട്ടില്‍ അജിത്ത് രവി, രഞ്ജിനി ദമ്പതികളുടെ മകന്‍ ഐ എ അനന്തകൃഷ്ണന്‍ (അനന്തു -19), കൈനകരി തോട്ടുവാത്തല പഴയാറ്റില്‍ രഘുനാഥ് – ജീജാമോള്‍ ദമ്പതികളുടെ മകന്‍ വിഷ്ണു രഘുനാഥ് (ഉണ്ണി – 26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ഭോപ്പാല്‍ നേവല്‍ ബേസിന് സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ ഇരുവരും മരണപ്പെട്ടു എന്നാണ് നാവികസേനയില്‍…

Read More