Headlines

എന്‍ഡിഎയില്‍ ഭിന്നത; തിരുവനന്തപുരത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ ബിഡിജെഎസ്, 20 സീറ്റില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍ഡിഎയില്‍ ഭിന്നത. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബിഡിജെഎസ്. നാളെ 20 സീറ്റിൽ സ്ഥാനാർഥികളെ നിർത്തും എന്നാണ് ബിഡിജെഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് ബിഡിജെഎസ് വിമർശനം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം. ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ പദ്മിനി തോമസും വിവി…

Read More

ബിഹാറിൽ 160 സീറ്റ് നേടി എൻഡിഎ അധികാരം നിലനിർത്തും, ആത്മവിശ്വാസം പ്രകടിപ്പിച്ച് അമിത് ഷാ, തിരിച്ചടിച്ച് രാഹുൽ; പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചു. മറ്റന്നാൾ ബിഹാർ ജനത രണ്ടാം ഘട്ട വോട്ടെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ മുന്നണികൾ ആത്മവിശ്വാസത്തിലാണ് 160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്നാണ് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഹുൽ ​ഗാന്ധിക്കെതിരെയും അമിത് ഷാ വിമർശനം ഉന്നയിച്ചു. ബിഹാറിൽ നിന്നും രാജ്യത്ത് നിന്നും ഓരോ അനധികൃത കുടിയേറ്റക്കാരെയും നീക്കുമെന്ന് ഷാ പ്രഖ്യാപിച്ചു. രാഹുൽ ​ഗാന്ധി നടത്തിയത് കുടിയേറ്റക്കാരെ രക്ഷിക്കാനുള്ള മാർച്ചാണെന്നും രാഹുലിന്…

Read More

യാത്രക്കാർ വലയും; കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും

അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും. തമിഴ്നാട് കർണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. നാളെ വൈകീട്ട് 6 മണി മുതൽ കർണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സർവീസ് നിർത്തിവെയ്ക്കാനാണ് തീരുമാനം. സാമ്പത്തിക നഷ്ടം സഹിക്കാൻ കഴിയുന്നില്ലെന്ന് വാഹന ഉടമകൾ വ്യക്തമാക്കി. പണിമുടക്ക് ആരംഭിക്കുന്നതോടെ ബെംഗളൂരു – ചെന്നൈയിലേയ്ക്കുള്ള യാത്രക്കാർ വലയും. ടൂറിസ്റ്റ് ബസുകൾക്ക് നേരെ അന്യായമായി പിഴ ചുമത്തുകയും നികുതി ഈടാക്കുകയും ചെയ്യുന്നു. വാഹനങ്ങൾ സീസ് ചെയ്തുകൊണ്ടുപോകുന്ന അവസ്ഥയുണ്ടാകുന്നുവെന്നും വാഹന ഉടമകൾ പറയുന്നു….

Read More

‘കെ സുധാകരൻ പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുന്നു’; കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിൽ സ്വാമി സച്ചിദാനന്ദ

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിൽ വിമർശനവുമായി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കെ സുധാകരൻ പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുകയാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കെ സുധാകരൻ പങ്കെടുത്ത പരിപാടിയിലാണ് ശിവഗിരി മഠാധിപതിയുടെ വിമർശനം. സ്വാമി സച്ചിദാനന്ദയുടെ പരാമർശം വ്യക്തിപരമായ അഭിപ്രായമെന്ന് കെ സുധാകരൻ പ്രതികരിച്ചു. അദ്ദേഹത്തെ സ്‌നേഹിക്കുന്ന വലിയ ഒരു ജനവിഭാഗം ദുഃഖത്തിലാണ്. കാരണം അദ്ദേഹം നേതൃത്വ പദവിയിൽ അർഹിക്കപ്പെട്ട സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെട്ടിരിക്കുന്നു. സുധാകരൻ മാത്രമല്ല. അദ്ദേഹം ജനിച്ച് വളർന്ന സമുദായത്തിൽപ്പെട്ടയാളുകൾ…

Read More

‘പുറത്തെടുക്കുമ്പോള്‍ മോന് ജീവനുണ്ടായിരുന്നു, പക്ഷേ വണ്ടി കിട്ടിയില്ല’; അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ ദേവി

പാലക്കാട് അട്ടപ്പാടിയില്‍ പണി കഴിഞ്ഞിട്ടില്ലാത്ത വീടിന്റെ ചുവരിടിഞ്ഞ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടിയില്ലെന്നും ആശുപത്രിയിലേക്ക് ബൈക്കിലാണ് പോയതെന്നും കുട്ടികളുടെ അമ്മ ദേവി പറഞ്ഞു. നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ തന്റെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു കുട്ടികളെ പുറത്തെടുക്കുമ്പോള്‍ അവര്‍ക്ക് അനക്കമുണ്ടായിരുന്നുവെന്നും വണ്ടി കിട്ടാന്‍ വൈകിയെന്നുമാണ് നിറകണ്ണുകളോടെ ദേവി പറയുന്നത്. കുഞ്ഞുങ്ങള്‍ ആ സമയത്തൊക്കെയും സംസാരിക്കാനായി വായനക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് വണ്ടി കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷേ അവര്‍ രക്ഷപ്പെട്ടേനെയെന്ന് അമ്മ പറഞ്ഞു. അതേസമയം അപകടത്തിന്…

Read More

‘ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ എല്‍കെ അദ്വാനി വഹിച്ച പങ്ക് മഹത്തരം’; പുകഴ്ത്തി ശശി തരൂര്‍

കുടുംബവാഴ്ചയില്‍ നെഹ്‌റു കുടുംബത്തിനെതിരായ വിമര്‍ശനത്തിന് പിന്നാലെ മുതിര്‍ന്ന ബിജെപ് നേതാവ് എല്‍ കെ അദ്വാനിയെ പുകഴ്ത്തി ഡോ. ശശി തരൂര്‍ എംപി. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച എക്‌സ് പോസ്റ്റിലാണ് പുകഴ്ത്തല്‍. ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ എല്‍കെ അദ്വാനി വഹിച്ച പങ്ക് മഹത്തരമെന്നാണ് എക്സ്റ്റ് പോസ്റ്റ്. എല്‍ കെ അദ്വാനിയുടെ പിറന്നാള്‍ ദിവസം അദ്വാനിക്കൊപ്പമുള്ള പഴയ ഫോട്ടോ പങ്കുവെച്ചായിരുന്നു ഡോ ശശി തരൂര്‍ എംപി ജന്‍മദിനാശംസ നേര്‍ന്നത്. പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ…

Read More

വന്ദേഭാരതിൽ വിദ്യാർഥികൾ ഗണഗീതം പാടിയ സംഭവം; ദക്ഷിണ റെയില്‍വെയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് CPIM സംസ്ഥാന സെക്രട്ടറിയേറ്റ്‌

എറണാകുളം-ബംഗ്ലൂരു വന്ദേഭാരത്‌ സര്‍വീസ്‌ ഉദ്‌ഘാടനത്തിനിടെ സ്‌കൂള്‍ കുട്ടികളെക്കൊണ്ട്‌ ഹിന്ദു രാഷ്ട്ര നിര്‍മിതിയെ കുറിച്ച്‌ പറയുന്ന ഗണ ഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വെയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. വന്ദേഭാരത്‌ സര്‍വീസ്‌ പ്രധാനമന്ത്രി വാരാണസിയില്‍ വെച്ച്‌ ഓണ്‍ലൈനായി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത ശേഷമാണ്‌ ദേശഭക്തിഗാനമെന്ന മറവില്‍ കുട്ടികളെക്കൊണ്ട്‌ ആര്‍.എസ്‌.എസിന്റെ ഗണഗീതം പാടിച്ചത്‌. സ്വാന്തന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതെ മാറി നിന്ന, രാഷ്ട്ര പിതാവ്‌ മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന, ഇന്ത്യന്‍ ഭരണഘടനയെയും ദേശീയ പതാകയെയും…

Read More

ഗണഗീതം ദേശഭക്തി ഗാനം ആണെന്ന് പ്രിൻസിപ്പൽ ആണോ തീരുമാനിക്കുന്നത്; കുട്ടികൾ നിരപരാധികൾ, മന്ത്രി വി ശിവൻകുട്ടി

ഇന്നലെ വന്ദേഭാരത് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവം മതേതരത്വത്തിനോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഔദ്യോഗിക ചടങ്ങ് നടക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ ഉണ്ട്. ഒരു സാമാന്യ മര്യാദ പോലും കാണിച്ചില്ല. ഭരണഘടനയെ വെല്ലുവിളിക്കുകയാണ് ഉണ്ടായത് മന്ത്രി പറഞ്ഞു. ഞങ്ങൾ എന്തും ചെയ്യുമെന്ന ധാർഷ്ട്യത്തിന്റെ സ്വരമാണിത്. വിദ്യാർഥികളെ പെട്ടെന്ന് വിളിച്ചു കൊണ്ടുവന്ന് ചെയ്തതല്ല ഇന്നലെ നടന്ന സംഭവം. ഏത് മാനേജ്മെന്റിന്റെ സ്കൂൾ ആയാലും മതേതരത്വത്തിന് വെല്ലുവിളിക്കുന്ന നടപടികൾ അനുവദിക്കില്ല. കുട്ടികളെക്കൊണ്ട് ദേശീയ ഗാനം എങ്കിലും…

Read More

കോതമംഗലത്ത് ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് പിതാവ്

കോതമംഗലം നെല്ലിക്കുഴിയില്‍ ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിയും ഇടുക്കി മാങ്കുളം സ്വദേശമായ നന്ദന ഹരിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയില്ല എന്ന് പൊലീസ് പറഞ്ഞെങ്കിലും സമഗ്ര അന്വേഷണം വേണമെന്ന് മാതാപിതാക്കളും കോളജ് അധികൃതരും ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ 8.30ഓടുകൂടിയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്‌സ് & സയന്‍സ് കോളജിന്റെ ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറും ഇടുക്കി മാങ്കുളം സ്വദേശിയുമായ നന്ദന ഹരിയാണ് മരിച്ചത്. അവധി ദിവസം…

Read More

തിരു. കോർപ്പറേഷൻ പിടിക്കാൻ പ്രമുർ ബിജെപി സ്ഥാനാർഥികൾ; മുൻ ഡി.ജി.പി ആർ ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും

തിരുവനന്തപുരം കോര്‍പ്പറേഷൻ തിരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തി ബിജെപിയുടെ സ്ഥാനാർഥി പട്ടിക. മുൻ ഡി.ജി.പി ആർ. ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും. കോൺഗ്രസ് വിട്ടു വന്ന പത്മിനി തോമസ് പാളയത്താണ് മത്സരിക്കുക. വി വി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും തമ്പാനൂരിൽ സതീഷും മത്സരിക്കും. ആദ്യ കൗൺസിലർമാരിൽ ഒരാളായ പി. അശോക് കുമാർ പേട്ടയിലും, കരുമം – ആശാനാഥ്, അമ്പലത്തറയിൽ സിമി ജ്യോതിഷ്, തിരുമല വാര്‍ഡിൽ ദേവിമ, കരമനയിൽ കരമന അജി, നേമത്ത് എംആര്‍ ഗോപൻ എന്നിവരും പേരുര്‍ക്കടയിൽ ടിഎസ് അനിൽകുമാറും…

Read More