തലസ്ഥാനം പിടിക്കാൻ പ്രമുഖരെ ഇറക്കി ബിജെപി; മുൻ ഡിജിപി ആര്‍ ശ്രീലേഖയും പദ്മിനി തോമസും മത്സരിക്കും, ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തി ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക. ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ പദ്മിനി തോമസും വിവി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും. ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍…
