Headlines

വയനാട് സിപിഐഎമ്മിൽ വൻ പൊട്ടിത്തെറി; നേതൃത്വത്തിലെ ചിലർ വ്യക്തിപരമായി ഒറ്റപ്പെടുത്തുനെന്ന് മുതിർന്ന നേതാവ് എ വി ജയൻ

വയനാട് പൂതാടിയിലെ CPIM സംഘടനാ പ്രശ്നം വീണ്ടും രൂക്ഷമാകുന്നു. കർഷകസംഘം ജില്ലാ പ്രസിഡണ്ടും പഞ്ചായത്തംഗവുമായ AV ജയൻ പാർട്ടിക്കെതിരെ പരസ്യമായി രംഗത്ത് എത്തി. നേതൃത്വത്തിലെ ചിലർ വ്യക്തിപരമായി ഒറ്റപ്പെടുത്തുന്നതായി എ.വി.ജയൻ ആരോപിച്ചു. ജയനെ നേരത്തെ ഏരിയ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച്ഘടകത്തിലേക്ക് തരം താഴ്ത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകാത്തതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരസ്യ പ്രതികരണം. ശശീന്ദ്രൻ- റഫീഖ് പക്ഷത്തിനെതിരായ വിമർശനം വേട്ടയാടലിന് വഴിവെച്ചെന്നും ജയൻ പറയുന്നു. 35 കൊല്ലം പാർട്ടിക്ക് വേണ്ടി പൂർണ്ണമായി സമർപ്പിച്ചു….

Read More

‘മുന്നണി വിടാൻ ക്രൈസ്തവ സഭാ സമ്മർദ്ദം ഉണ്ടെന്ന് പറഞ്ഞിട്ടില്ല’; പ്രമോദ് നാരായൺ എംഎൽഎ

മുന്നണി വിടാൻ ക്രൈസ്തവ സഭാ സമ്മർദ്ദം ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കേരളാ കോൺഗ്രസ് എം എംഎൽഎ പ്രമോദ് നാരായൺ. അത്തരം പരാമർശം താൻ നടത്തിയിട്ടില്ലെന്നും സഭകളെ കൂടി വലിച്ചിഴച്ച് നടത്തുന്ന പ്രചരണങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കെന്നും പ്രമോദ് നാരായൺ ഫേസ്ബുക്കിൽ പറഞ്ഞു. (Never said there was pressure from Christian churches to leave LDF; Pramod Narayan ).കുറിപ്പ് ഇങ്ങനെ: കേരളാ കോൺഗ്രസിന്റെ രാഷ്ടീയ നിലപാട് സംബന്ധിച്ച് സഭകളുടെ സമ്മർദമുണ്ട് എന്ന് ഞാൻ പറഞ്ഞു എന്ന തരത്തിൽ…

Read More

നെതന്യാഹുവിന്റെ ഇടപെടലോ? ഇറാനെതിരെയുള്ള നിലപാട് ട്രംപ് മയപ്പെടുത്തിയതിന് പിന്നില്‍ ഇസ്രയേലെന്ന് റിപ്പോര്‍ട്ട്

ഇറാനെതിരെയുള്ള നിലപാട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മയപ്പെടുത്തിയത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ട്രംപുമായും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായും ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ കഴിഞ്ഞ ദിവസം സംസാരിച്ചു. ഇതേ ദിവസമാണ് വധശിക്ഷ നിര്‍ത്തിവയ്ക്കുന്നെന്ന് ഇറാനില്‍ നിന്ന് വിവരവും ലഭിച്ചത്. അറബ് രാജ്യങ്ങളും ആക്രമണം വേണ്ടെന്ന നിലപാട് അമേരിക്കയെ അറിയിച്ചു. ഡോണള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാന്‍ 800 വധശിക്ഷകള്‍ നിര്‍ത്തിവച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ( Israel behind…

Read More

അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം; ടി പി രാമകൃഷ്ണൻ

അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. രാഹുൽ മാങ്കോട്ടത്തിലും പിന്തുണയ്ക്കുന്നവരും അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടിട്ടുണ്ട്.എന്തുകൊണ്ട് കെപിസിസി അധ്യക്ഷൻ ആവശ്യപ്പെടുന്നില്ല. കോൺഗ്രസ് പിന്തുണയിൽ ജയിച്ച ആളല്ലേ രാഹുൽ മാങ്കൂട്ടത്തിലെന്നും അദ്ദേഹം ചോദിച്ചു. കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗം. മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റിയറിങ് കമ്മിറ്റി യോഗം അവരുടെ ആഭ്യന്തര കാര്യം. എൽഡിഎഫിന് വിസ്മയം ഒന്നുമില്ല. യുഡിഎഫിന് പരിഭ്രാന്തിയാണ്….

Read More

‘നായകൻ പിണറായി തന്നെ’; തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക പിണറായി വിജയൻ തന്നെയെന്ന് എം.എ. ബേബി

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുക പിണറായി വിജയൻ തന്നെയെന്ന് സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. ടീമിൻറെ നേതാവും പിണറായി തന്നെ. വിജയം ഉണ്ടായാൽ ഏതുതരത്തിലുള്ള ഭരണ നേതൃത്വം ആണ് വേണ്ടതെന്ന് അപ്പോൾ ആലോചിച്ചു തീരുമാനിക്കും. പാർട്ടി ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ബേബി വ്യക്തമാക്കി. ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബേബിയുടെ പ്രതികരണം.യുഡിഎഫിന്റെ രാഷ്ട്രീയ നീക്കങ്ങൾ പാളിപ്പോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ അവകാശവാദങ്ങൾ ജോസ് കെ. മാണിയുടെ പ്രസ്താവനയോടെ അവസാനിച്ചെന്നും എംഎ ബേബി പറഞ്ഞു….

Read More

വി.ഡി. സതീശൻ നയിക്കുന്ന ജാഥക്ക് പോരായി; ‘പുതുയുഗ യാത്ര’ ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന UDF രാഷ്ട്രീയ ജാഥക്ക് പോരായി. ‘പുതുയുഗ യാത്ര’ എന്ന പേരിലാണ് യാത്ര. കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫ് എന്നതായിരിക്കും യാത്രയുടെ തീം. ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെയാണ് യാത്ര. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കാണ് യാത്ര.കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന ഈ ബൃഹത്തായ പര്യടനം ഒരു മാസം നീണ്ടുനില്‍ക്കും. ഫെബ്രുവരി 6 വെള്ളിയാഴ്ച ആരംഭിക്കുന്ന ജാഥയുടെ സമാപനം മാർച്ച്‌ 6-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തോടെയായിരിക്കും. കാസർഗോഡ് നിന്ന്…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്: ‘ മത്സരിക്കാനില്ല; ഞാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല’ ; കെ സി വേണുഗോപാല്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും കെ സി വേണുഗോപാല്‍ പറയുന്നു. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖങ്ങളിലാണ് പ്രതികരണം. ( KC Venugopal says he will not contest the assembly elections).മുഖ്യമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടുന്ന രീതി കോണ്‍ഗ്രസിനില്ലെന്നും അതിനാല്‍ പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും വിഡി സതീശനുമടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍, മുഖ്യമന്ത്രിയുടെ പേരില്‍ ഒരു…

Read More

കേരള കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണായക സ്റ്റീയറിംഗ് കമ്മിറ്റി ഇന്ന്; മുന്നണി മാറ്റ വിവാദങ്ങളും ചര്‍ച്ചയാകും

കേരള കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണായക സ്റ്റീയറിംഗ് കമ്മിറ്റി ഇന്ന് കോട്ടയത്ത് ചേരും. തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ വേണ്ടിയാണ് യോഗം ചേരുന്നതെങ്കിലും മുന്നണി മാറ്റ വിവാദങ്ങളും ചര്‍ച്ചയാകും. നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായെങ്കിലും ഒറ്റക്കെട്ടായി നില്‍ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത് ജോസ് കെ മാണിക്ക് ആശ്വാസമാണ്. (Kerala Congress M’s crucial steering committee meeting today).ജോസ് കെ.മാണി യുഡിഎഫിലേക്കില്ലെന്ന് വ്യക്തമാക്കിയതോടെ, കേരള കോണ്‍ഗ്രസ് എമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന വാദമാണ് കോണ്‍ഗ്രസ് നേതൃത്വം നിരത്തുന്നത്. ജനപിന്തുണയാണ് കോണ്‍ഗ്രസിന്റെ വിസ്മയമെന്ന്…

Read More

‘ഫെന്നി നൈനാന്‍ പുറത്തുവിട്ട ചാറ്റ് തന്നെ അധിക്ഷേപിക്കാന്‍; രാഹുലിനെ വീണ്ടും കാണാന്‍ വിഷയം പറഞ്ഞ് അവസാനിപ്പിക്കാന്‍’; മൂന്നാം കേസിലെ അതിജീവിത

ഫെന്നി നൈനാന്‍ ചാറ്റ് പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിത. കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട സംഭാഷണത്തിന്റെ ഏതാനും ഭാഗങ്ങളാണ് പുറത്തുവന്നത്. വിഷയങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാനാണ് രാഹുലിനെ വീണ്ടും കാണാന്‍ ശ്രമിച്ചത്. പാലക്കാട് തിരഞ്ഞെടുപ്പ് സമയത്താണ് ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് രാഹുല്‍ തന്നോട് വീണ്ടും അടുത്തത്. രാഹുല്‍ അങ്ങേയറ്റം സ്‌ട്രെസും ഡ്രോമയും തന്നതിന്റെ ഫലമായാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നും അതിജീവിത ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. അതിജീവിതയുടെ ശബ്ദസന്ദേശം ട്വന്റിഫോറിന് ലഭിച്ചു.എന്നെ അധിക്ഷേപിക്കണം, വ്യക്തിഹത്യ…

Read More

ശബരിമല സ്വര്‍ണക്കൊള്ള; റിമാന്‍ഡിലായ കെ.പി. ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. നിലവില്‍ തിരുവനന്തപുരത്തെ എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ഇന്നലെയാണ് കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷമായിരിക്കും അദ്ദേഹത്തെ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മാറ്റാന്‍ കഴിയാത്ത വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ എസ്.പി. മെഡിഫോര്‍ട്ട് ആശുപത്രിയില്‍ തന്നെ…

Read More