നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡിയുടെ പരിശോധന; റെയ്ഡ് നൂറ് കോടിയോളം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട്
നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡിയുടെ പരിശോധന. സിപിഐഎം ഭരണ സമിതിയുടെ കാലയളവില്‍ ക്രമക്കേട് നടന്നു എന്ന് അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ഇഡി പരിശോധന നടത്തുന്നത് എന്നാണ് സൂചന. സിപിഐഎം ഭരണസമിതിയുടെ കാലയളവില്‍ ഏതാണ്ട് 100 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നുവെന്ന് സര്‍ക്കാരിന്റെ തന്നെ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. വലിയ പ്രതിഷേധങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തു. മുന്‍സെക്രട്ടറിമാരടക്കം സ്വന്തം നിലയില്‍ തട്ടിയ തുകയുടെ കണക്കും റിപ്പോര്‍ട്ടില്‍ നിരത്തിയിരുന്നു. 34.26 കോടി രൂപ…
