കോൺഗ്രസിൽ ചവിട്ടും കുത്തും ഏറ്റ് പുറത്തു വരുന്നവർ വഴിയാധാരമാകില്ലെന്ന് സിപിഐഎം നേതാവ് പി മോഹനൻ. പരസ്യമായി നിലപാട് പറഞ്ഞാൽ സിപിഐഎം ആലോചിക്കും. കോഴിക്കോട് കോപ്പറേഷൻ ബിജെപി-കോൺഗ്രസ് വോട്ട് കൈമാറ്റം നടന്നു. സംവാദത്തിന് സിപിഐഎം തയ്യാർ. സംവാദത്തിന് കോൺഗ്രസ് തയ്യാർ ഉണ്ടോ എന്ന് പി മോഹനൻ ചോദിച്ചു. ഓഞ്ചിയം പഞ്ചായത്തിൽ ബിജെപി വോട്ട് യുഡിഫ് നു മറിച്ചത് വ്യക്തമാണ്. വോട്ട് കൈ മാറ്റം ഒരു തുറന്ന സംവാദത്തിന് യുഡിഫ്, ബിജെപി പാർട്ടികൾ തയ്യാർ ഉണ്ടോ എന്ന് പി മോഹനൻ ചോദിച്ചു.KC അബുവിനോടും ഷോബിതായോടും ഡിസിസി നേതാക്കൾക്കു വൈരാഗ്യം. ബിജെപിക്കു വോട്ട് മറിച്ചു ഷോബിതയെ തോല്പിക്കാൻ കോൺഗ്രസിനു അകത്ത് ശ്രമം നടന്നു. കേരളാ ബാങ്ക് ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. ഷേർ എടുത്ത അംഗങ്ങൾക്ക് ലാഭ വിഹിതം നൽകും. കേരള ബാങ്കിന് ബാങ്ക്കളിൽ 78 ലക്ഷം കസ്റ്റമർ ഉണ്ട്. നിക്ഷേപം സംസ്ഥാനത്തിന്റെ വികസനത്തിനു ഉപയോഗിക്കും. ലോൺ അടക്കാൻ ആകാത്തവർക്ക് ഇളവ് നൽകി ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും.
സഹകരണ മേഖലയെ തകർക്കാൻ നീക്കം നടക്കുന്നു. സംസ്ഥാന വിഷയമായ സഹകരണ മേഖലയെ ഇപ്പോൾ കേന്ദ്രം ഇടപെടുന്നു. സഹകരണ മേഖലയുടെ വളർച്ചക്ക് കേന്ദ്രം തടസം നിൽക്കുന്നു. ഇന്ത്യയിലെ കോർപ്പറേറ്റുകൾക്കു സഹകരണ മേഖലയിൽ കണ്ണു വെച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം സഹകരണ നിക്ഷേപത്തിന്റെ 70% കേരളത്തിലാണ്.
ഈ വലിയ നിക്ഷേപത്തിലാണ് പലരുടെയും കണ്ണ് എന്നും പി മോഹനൻ പറഞ്ഞു. ഒറ്റപെട്ട പ്രശ്നങ്ങൾ സഹകരണ മേഖലയിൽ ഉണ്ട്. അതിനു കർശന നടപടി എടുത്തിട്ടുണ്ട്. അനഭലഷണീയമായ ചില പ്രവണതകൾ ഒറ്റപ്പെട്ട സഹകരണ ബാങ്കിൽ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുജാഗ്രത വേണം. വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






