റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവി; കൂത്തുപറമ്പ് രക്തസാക്ഷികളോട് സിപിഐഎം നേതൃത്വം എന്ത് പറയും?

സിപിഐഎമ്മിന്റെ കണ്ണിലെ കരടായിരുന്ന ഐപിഎസ് ഓഫീസര്‍, കൂത്തുപറമ്പ് വെടിവെപ്പ് കേസിലെ ആരോപണ വിധേയന്‍, റവാഡ ചന്ദ്രശേഖര്‍ കേരളത്തിലെ പൊലീസിനെ നയിക്കാന്‍ എത്തുകയാണ്. അഞ്ച് പേരുടെ മരണത്തിലേക്ക് നയിച്ച കൂത്തുപറമ്പ് വെടിവെപ്പ് അന്നും ഇന്നും എന്നും ഓരോ സിപിഐഎം പ്രവര്‍ത്തകരുടേയും നെഞ്ചിലെ തീയാണ്. കൂത്തുപറമ്പ് വെടിവെപ്പിലേക്ക് നയിച്ച എം വി രാഘവനെ അവസാന കാലം സിപിഐഎം ഏറ്റെടുത്തു. എം വി രാഘവന്റെ മകനേയും സിപിഐഎം പാര്‍ട്ടിയിലെത്തിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു. ഇപ്പോഴിതാ സിപിഐഎം രാഷ്ട്രീയമായി എതിര്‍ത്തിരുന്ന ഒരു പൊലീസ് ഓഫീസര്‍ പൊലീസ് സേനയുടെ തലപ്പത്ത് എത്തിയിരിക്കുന്നു. കൂത്തുപറമ്പില്‍ പൊലീസ് വെടിവെപ്പില്‍ ജീവന്‍ പൊലിഞ്ഞ അഞ്ച് രക്തസാക്ഷികളുടെ കുടുംബത്തെ എങ്ങിനെയാണ് സിപിഐഎം ഇത് ബോധ്യപ്പെടുത്തുക. ഇന്നലെവരെ ശത്രുവായിരുന്ന ഒരു ഐപി എസ് ഓഫീസര്‍ നാളെ മുതല്‍ ഇടത് സര്‍ക്കാരിന്റെ പൊലീസിനെ നയിക്കാനെത്തുമ്പോള്‍ അതിനെ കണ്ണൂരിലെ സിപിഖൈഎം പ്രവര്‍ത്തകര്‍ എങ്ങിനെയാവും ഉൾക്കൊള്ളുക.

കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നല്‍കിയ ഐപിഎസ് ഓഫീസര്‍ ഇന്ന് കേരളത്തിലെ പൊലീസ് തലപ്പത്തെത്തുമ്പോള്‍ ഓര്‍മ്മയില്‍ ഓടിയെത്തുന്ന കുറേ സംഭവങ്ങളുണ്ട്. വെടിയേറ്റു രക്തത്തില്‍ കുളിച്ചു കിടന്ന അഞ്ചുപേര്‍, വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റവര്‍. ജീവിതകാലം മുഴുവന്‍ എഴുനേറ്റ് നടക്കാന്‍ പറ്റാതായ പുഷ്പന്‍. പുഷ്പന്‍ മാസങ്ങള്‍ക്ക് മുന്‍ ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും പുഷ്പനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന നിരവധി പേരുണ്ട് കണ്ണൂരില്‍. പുഷ്പനെ അറിയാമോ… എന്ന പാട്ട് ഇന്നും നെഞ്ചിലെ നോവുന്ന നേരായി ഓര്‍ക്കുന്നവരുണ്ട്.

1994 നവംബര്‍ 25 നാണ് കേരളത്തെ നടക്കിയ കൂത്തുപറമ്പ് വെടിവയ്പ്പ് നടന്നത്. അന്ന് റവാഡ ചന്ദ്രശേഖര്‍ തലശ്ശേരി എ എസ് പി. കൂത്തുപറമ്പ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സഹകരണ ബാങ്കിന്റെ സാഹായാഹ്ന ശാഖയുടെ ഉദ്ഘാടനത്തിനായി എത്തുന്ന സഹകരണ മന്ത്രി എം വി രാഘവനെ സി പി ഐഎം- ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടയുമെന്ന് നേരത്ത പ്രെഖ്യാപിച്ചിരുന്നു. അന്ന് ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൂത്തുപറമ്പില്‍ തമ്പടിച്ചു. മന്ത്രിമാരായ എം വി രാഘവനും, എന്‍ രാമകൃഷ്ണനും കൂത്തുപറമ്പിലേക്ക് പോവുന്നതില്‍ ജില്ലാ പൊലീസ് സുപ്രണ്ട് ആശങ്കയറിയിച്ചു. എന്‍ രാമകൃഷ്ണന്‍ തിരികെ പോയെങ്കിലും ബാങ്കിന്റെ ഉദ്ഘാടനം നിശ്ചയിച്ച സമയത്തുതന്നെ നടത്തുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു എം വി ആര്‍. മന്ത്രിയുടെ സെക്യൂരിറ്റി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തലശ്ശേരി എ എസ് പി രവാഡ ചന്ദ്രശേഖര്‍ കൂത്തുപറമ്പില്‍ എത്തിയത്. ഇതേ സമയം കൂത്തുപറമ്പ് നഗരം ഡിവൈഎഫ്ഐയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. കണ്ണൂര്‍ ഭാഗത്തെ റോഡില്‍ നിറയെ പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞു. മന്ത്രിയുടെ കാര്‍ ഡിവൈഎഫ് ഐക്കാര്‍ അക്രമിക്കുമെന്ന കിംവദന്തി പടര്‍ന്നു. ഇതോടെയാണ് റവന്യൂം ഓഫസറായിരുന്ന ടി ടി ആന്റണി വെടിവെക്കാനുള്ള നിര്‍ദേശപ്രകാരം കൈമാറി. കൂത്തുപറമ്പ് ഒരു യുദ്ധക്കളമായി. അഞ്ചു വെടിയേറ്റ് പേര്‍ പിടഞ്ഞുമരിച്ചു.കേരളത്തിലാകമാനം നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തീയിട്ടു, നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിയമര്‍ന്നു. കേരളം കുറേ ദിവസങ്ങളോളം കലാപഭൂമിയായി. കണ്ണൂര്‍ ജില്ല ശാന്തമാവാന്‍ ദിവസങ്ങളോളം എടുത്തു.

സ്വശ്രയവിദ്യാഭ്യാസ നയത്തിനെതിരെ എസ് എഫ് ഐയും ഡി വൈ എഫ് ഐയും പ്രത്യക്ഷ പോരാട്ടം ആരംഭിച്ച കാലമായിരുന്നു അത്.ആരോഗ്യപരിപാലനരംഗത്തും, മെഡിക്കല്‍ പഠനത്തിലും പിന്നോക്കാവസ്ഥ നേരിടുന്ന പ്രദേശം എന്ന നിലയില്‍ കണ്ണൂരില്‍ ഒരു മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുന്നു. അത് സഹകരണ മേഖലയില്‍ ആരംഭിക്കാം എന്ന് അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന്‍ നിര്‍ദേശിക്കുന്നു. അന്നത്തെ ടി ബി സാനറ്റോറിയം പ്രവര്‍ത്തിച്ചിരുന്ന പരിയാരത്തെ ഭൂമി മെഡിക്കല്‍ കോളജിനായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതോടെ സര്‍ക്കാരിനെതിരെ സിപിഎം സമരം പ്രഖ്യാപിച്ചു. സാമുവല്‍ ആറോണ്‍ എന്നയാള്‍ സൗജന്യമായി നല്‍കിയ ഭൂമിയിലാണ് ടി ബി സാനിറ്റോയം സ്ഥാപിച്ചിരുന്നത്. ഈ ഭൂമി ഏറ്റെടുക്കുന്നതിന് പിന്നില്‍ നിക്ഷിപ്തം താല്പര്യം ഉണ്ടെന്നും, മുഖ്യമന്ത്രി കെ കരുണാകരനും എം വി രാഘവനും ചേര്‍ന്ന് ഈ ഭൂമി സ്വകാര്യവത്സരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നായിരുന്നു സി പി എം നേതാക്കളുടെ ഒരു ആരോപണം.

സഹകണ മേഖലയില്‍ മെഡിക്കല്‍ കോളജിന് അനുമതി നല്‍കുന്നതിലൂടെ കേരളത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കമാണ് യു ഡി എഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും അതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിനെതിരെ സന്ദിയില്ലാ സമരവുമായി സി പിഐ എം രംഗത്തെത്തി. എം വി രാഘവനെ ബഹിഷ്‌ക്കരിക്കാന്‍ സിപിഐഎം ആഹ്വാനം ചെയ്തു. സി പിഐഎം പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായാണ് എം വി രാഘവനെ കൂത്തുപറമ്പില്‍ തടയാന്‍ തീരുമാനിക്കുന്നത്. യു ഡി എഫ് സര്‍ക്കാര്‍ വിദ്യാഭ്യസമേഖലയെ സ്വരാര്യമേഖലയ്ക്ക് തീറെഴുതുന്നുവെന്നായിരുന്നു സിപിഐഎമ്മിന്റെ മറ്റൊരു ആരോപണം. സിപിഐഎമ്മിന്റെ പ്രഖ്യാപിത ശത്രുവായിരുന്ന എം വി രാഘവനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പരിയാരം മെഡിക്കല്‍ കോളജിനെതിറീ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കാരണം.

എം വി രാഘന്‍ സി പി ഐഎം നേതാവായിരിക്കെയാണ് സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആദ്യമായൊരു സഹകരണ ആശുപത്രി എന്ന ആശയം ഉടലെടുക്കുന്നത്. സിപിഐഎമ്മിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയ നീക്കമായിരുന്നു അത്. എ ജെ ജിക്ക് ആദരമെന്ന നിലയില്‍ ആരംഭിച്ച ആശുപത്രിക്ക് വന്‍ സ്വീകാര്യത ലഭിച്ചു. സ്വകാര്യ ആശുപത്രികള്‍ വിരളമായിരുന്ന കാലമായിരുന്നു അത്. സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ ബാഹുല്യം മൂലം ബുദ്ധിമുട്ടിയിരുന്നു. എ കെ ജി ആശുപത്രി കണ്ണൂര്‍ നിവാസികള്‍ക്ക് ഒരു പരിധിവരെ അനുഗ്രഹമായിത്തുടങ്ങി.

പാര്‍ട്ടിയെ പൊതുജനങ്ങളുമായി അടുപ്പിക്കാനുള്ള മാര്‍ഗമായിരുന്നു സഹകരണ ആശുപത്രി എന്ന ആശയം. സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ദിനേശ് ബീഡി വ്യവസായം രാജ്യത്തുതന്നെ ശ്രദ്ധേയമായ വളര്‍ച്ച പ്രാപിച്ച കാലമായിരുന്നു അത്. എ കെ ജി ആശുപത്രിക്കായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പാര്‍ട്ടി അനുഭാവികളില്‍ നിന്നും പണം പിരിച്ചു. സഹകരണ മേഖലയില്‍ ഒരു ആശുപത്രി എന്ന എം വി രാഘവന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി.

സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരുന്നു എ കെ ജി ആശുപത്രി. എം വി രാഘവന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുകയും സി എം പിയെന്ന രാഷട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തതോടെ കണ്ണൂര്‍ രാഷ്ട്രീയ കലാപങ്ങളുടെ നാടായി. ഇതോടെ എ കെ ജി ആശുപത്രി തര്‍ക്കസ്ഥലമായിമാറിയ എം വി രാഘവന്‍ സ്ഥാപിച്ച ആശുപത്രി രാഘവന്റെ നിയന്ത്രണത്തില്‍ തുടരട്ടേ എന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ പാര്‍ട്ടിയാണ് ആശുപത്രി സ്ഥാപിച്ചതെന്നായിരുന്നു എം വി രാഘവന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നു. മുസ്ലിംലീഗ് നല്‍കിയ സീറ്റന്റെ സി എം പി പിടിച്ചെടുത്തതും എ ജെ ജി ആശുപത്രി പിന്നീട് സിപിഐഎം തിരിച്ചു പിടിച്ചതും കണ്ണൂര്‍ രാ്ഷ്ട്രീയത്തെ കലുഷിതമാക്കി. എം വി രാവനെ എതിര്‍ക്കുകയെന്നത് സിപിഐഎമ്മിന്റെ പ്രഖ്യാപിത രാഷ്ട്രീയ പരിപാടിയായി മാറിയ കാലമായിരുന്നു. പരിയാരം ടി ബി സാനറ്റോറിയത്തിന്റെ ഏക്കര്‍ കണക്കിന് ഭൂമി തട്ടിയെടുക്കുന്നതിനുള്ള ശ്രമമാണ് സഹകരണ മന്ത്രിയായ എം വി രാഘവനും മുഖ്യമന്ത്രി കെ കരുണാകരനും നടത്തുന്നതെന്നായിരുന്നു പ്രധാന ആരോപണം. സിപിഐ എം യുവാക്കളെ ഇറക്കി എം വി രാഘവനെ പ്രതിരോധിക്കാന്‍ തീരുമാനിച്ചു. ഇതാണ് കൂത്തുപറമ്പില്‍ പൊലീസ് വെടിവെപ്പിലേക്ക് എത്തിച്ചത്.

യു പി എസ് എസിയുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയതുമുതല്‍ റവാഡ ചന്ദ്രശേഖരന്‍ ഡി ജി പിയാവുമെന്ന് ഏറെക്കുറെ ഇറപ്പായിരുന്നു. കൂത്തുപറമ്പ് വെടിവെപ്പുകേസില്‍ റവാഡ ചന്ദ്രശേഖരന്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരുന്നു. അതിനാല്‍ സര്‍ക്കാരിന് ആശ്വസിക്കാം. പക്ഷേ, രക്തസാക്ഷികളുടെ കുടുംബത്തോട് സര്‍ക്കാര്‍ എന്തു പറയും.