
വിവാഹത്തിനായി അമേരിക്കയിൽ എത്തിയ ഇന്ത്യൻ യുവതിയെ കാണാതായി; കണ്ടെത്താൻ ശ്രമം
ഇന്ത്യൻ യുവതിയെ അമേരിക്കയിൽ കാണാതായി. വിവാഹത്തിനായി അമേരിക്കയിൽ എത്തിയ യുവതിയെയാണ് ഈമാസം 26ന് കാണാതായത്. സിമ്രാൻ (24) എന്ന യുവതിയെ കണ്ടെത്താൻ അമേരിക്കൻ പോലീസ് ശ്രമങ്ങൾ ആരംഭിച്ചു. യുഎസിലേക്ക് കടക്കാൻ വിവാഹം മറയാക്കിയതാണോ എന്ന് സംശയിക്കുന്നതായും പോലീസ്. ജൂൺ 20നാണ് യുവതി യുഎസിൽ എത്തിയത്. കാംഡൻ കൗണ്ടിയിലെ ലിൻഡൻവോൾഡിൽ വച്ചാണ് 24 കാരിയെ കാണാതായത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യുവതിയെ സംബന്ധിച്ച് പരിമിതമായ വിവരങ്ങൾ മാത്രമാണ് പൊലീസിന്റെ…