സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എസ് ഹരിശങ്കർ ഐപിഎസിനെ സായുധ പൊലീസ് ബറ്റാലിയൻ DIG യായി നിയമിച്ചു. കഴിഞ്ഞ ദിവസം ഹരിശങ്കറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിരുന്നുവെങ്കിലും ചുമതലയേറ്റെടുക്കാതെ 15 ദിവസത്തെ അവധിയിലേക്ക് പ്രവേശിക്കുകയായിരുന്നു. കാളിരാജ് മഹേഷ് കുമാർ IPS കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. തൃശൂർ റേഞ്ച് DIG യായി നാരായണൻ ടി വരും. അരുൾ ബി കൃഷ്ണ എറണാകുളം റേഞ്ച് DIG, ജയ്ദേവ് ജി കോഴിക്കോട് കമ്മീഷണർ, സുദർശൻ കെഎസ് എറണാകുളം റൂറൽ പൊലീസ് മേധാവി ,ഹേമലത കൊല്ലം കമ്മീഷണർ, ഫറാഷ് ടി കോഴിക്കോട് റൂറൽ പൊലീസ് മേധാവി, അരുൺ കെ പവിത്രൻ വയനാട് ജില്ലാ പൊലീസ് മേധാവി, ജുവ്വനപുടി മഹേഷ് തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയായും ചുമതലയേൽക്കും. ഉത്തരവ് പുറത്തിറങ്ങി. ഏകദേശം പതിനാറോളം ഐപിഎസ് ഉദ്യോഗസ്ഥരെയാണ് നിലവിൽ സ്ഥലം മാറ്റിയിരിക്കുന്നത്.
സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഹരിശങ്കര്‍ ഐപിഎസിനെ വീണ്ടും മാറ്റി, കാളിരാജ് മഹേഷ് കുമാർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും







