Headlines

13 സീറ്റുകളെങ്കിലും എല്‍ഡിഎഫിനോട് ചോദിക്കും, കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ട്: ജോസ് കെ മാണി

നിരവധി അഭ്യൂഹങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമിടെ മുന്നണിമാറ്റം കേരള കോണ്‍ഗ്രസ് എം തുറക്കാത്ത അധ്യായമെന്ന് വ്യക്തമാക്കി ജോസ് കെ മാണി. യുഡിഎഫ് തങ്ങളെ ചവിട്ടിപ്പുറത്താക്കിയപ്പോള്‍ ചേര്‍ത്ത് പിടിച്ചത് എല്‍ഡിഎഫും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് ജോസ് കെ മാണി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്നും കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. (jose k mani says kerala congress m will not leave ldf).പ്രതിപക്ഷം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഇടപെടല്‍ നടക്കാന്‍…

Read More

ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ മടങ്ങിയെത്തി

സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ മടങ്ങി എത്തി. രണ്ട് വിമാനങ്ങളിലായാണ് പൗരന്മാർ ഡൽഹിയിൽ മടങ്ങിയെത്തിയത്. സ്വന്തം നിലയിലാണ് ഇന്ത്യൻ പൗരന്മാർ തിരിച്ചെത്തിയത്.ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ ആണെന്നെന്ന് എന്നാണ് വിവരം. പതിവ് ഷെഡ്യൂൾ ചെയ്തിട്ടുള്ള വിമാന സർവീസുകളിലാണ് മടങ്ങിയെത്തിയത്.ഇറാനിലെ ഇന്ത്യൻ പൗരന്മാരോട് ഇറാൻ വിടണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു. ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നുമായിരുന്നു നിർദേശം. സംഘർഷം നടക്കുന്ന മേഖലകൾ ഒഴിവാക്കി…

Read More

അയൽവാസി വിദ്യാർഥിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചതായി പരാതി

ആസിഡ് ആക്രമണത്തില്‍ പതിനാലുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. പുൽപ്പള്ളി മരകാവ് പ്രിയദര്‍ശനി ഉന്നതിയിലെ മണികണ്ഠന്റെ മകള്‍ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പ്രതിയായ അയല്‍വാസിയായ വേട്ടറമ്മല്‍ രാജു ജോസി(53)നെ പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ സമയത്താണ് അയല്‍വാസിയായ പ്രതി വീട്ടിലെത്തി ആസിഡ് ഒഴിച്ചത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റായ പെണ്‍കുട്ടിയോട് ഇയാള്‍ യൂണിഫോം ചോദിച്ചത് നല്‍കാത്തതിലുള്ള വിരോദത്താലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്തുകൊണ്ടുവന്ന്…

Read More

‘സമസ്ത ലീഗിനൊപ്പം ഒറ്റക്കെട്ടായി ഉണ്ടാകും, ജമാഅത്തെ ഇസ്ലാമിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ല’: പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. ജമാ അത്തെ ഇസ്ലാമിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ലെന്നും തിരഞ്ഞെടുപ്പില്‍ സമസ്ത മുസ്ലീം ലീഗിനൊപ്പം ഒറ്റക്കെട്ടായി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്നും മുനവറലി ശിഹാബ് തങ്ങള്‍ ട്വന്റിഫോറിനോട് പറഞ്ഞു. (panakkad munavvar ali shihab thangal on samastha).യുഡിഎഫ് ഭരണത്തില്‍ തിരിച്ചുവരുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യുഡിഎഫ്…

Read More

‘ക്ഷാമബത്ത അവകാശമല്ല’; സർക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ സിപിഐ സർവീസ് സംഘടന

ക്ഷാമബത്ത അവകാശമല്ലെന്ന സത്യവാങ്ങ്മൂലത്തിന് എതിരെ സിപിഐ സർവീസ് സംഘടന.ക്ഷാമബത്ത ഔദാര്യമല്ല അവകാശമാണെന്ന് ജോയിന്റ് കൗൺസിൽ വ്യക്തമാക്കി.ഇടത് നയത്തിന് വിരുദ്ധമായി സത്യവാങ്ങ്മൂലം നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണമെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും ഇക്കാര്യത്തിൽ സർക്കാരിന് നിഷേധാത്മക സമീപനം ഇല്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ക്ഷാമബത്ത (ഡിഎ) ജീവനക്കാരുടെ അവകാശമല്ലെന്നും ഭരണപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നായിരുന്നു സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. നിയമപരമായി നിർബന്ധമായും നൽകേണ്ട…

Read More

പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന് രാഹുലിന്റെ വാദം; രാഹുല്‍ സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാളെന്ന് പ്രോസിക്യൂഷന്‍; ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്നലെ അടച്ചിട്ട കോടതി മുറിയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂര്‍ത്തിയായിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ അടക്കം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. ( rahul mamkoottathil’s bail plea verdict today). എല്ലാം പരസ്പരം സമ്മതത്തോടെ ആയിരുന്നു എന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്റെ വാദം. ജാമ്യം കിട്ടിയാല്‍ പ്രതി അന്വേഷണവുമായി സഹകരിക്കുമെന്നും മുങ്ങില്ലെന്നും പ്രതിഭാഗം കോടതിയെ…

Read More

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി ഫലം ഇന്ന്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആര്‍- 739 ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ് ലഭിക്കുക. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ( kerala lottery karunya lottery result today).കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും.ലോട്ടറിയുടെ സമ്മാനം…

Read More

ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കന്‍ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്ക് വന്‍ തീരുവ ചുമത്തും; ഭീഷണിയുമായി ട്രംപ്

ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലന്‍ഡ് ആവശ്യമാണെന്നാണ് ട്രംപിന്റെ വാദം. ഡെന്മാര്‍ക്കുമായി നടന്ന ചര്‍ച്ചയില്‍ ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ ധാരണയാകാതിരുന്നതിനെ തുടര്‍ന്നാണ് ട്രംപിന്റെ തീരുവ ഭീഷണി. (Donald Trump Threatens Tariffs On Countries Opposing His Greenland Plan).ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണിയെ തുടര്‍ന്ന് ഗ്രീന്‍ലന്‍ഡില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സൈനിക വിന്യാസം ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍ നോര്‍വെ, ഫിന്‍ലണ്ട്, നെതര്‍ലണ്ട്സ്,…

Read More

കല്ലമ്പലത്ത് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; അഞ്ച് പേരുടെ നില ഗുരുതരം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം

തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ്് ബസ് മറിഞ്ഞ് അപകടം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. തൃശൂര്‍ സഹൃദയ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്. (tourist bus accident in kallambalam many students injured).കല്ലമ്പലത്തിനടുത്തുള്ള നാവായിക്കുളം യദുക്കാട് ഭാഗത്തുവച്ചാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞത്. 40 കുട്ടികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. വിഴിഞ്ഞം പോര്‍ട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാര്‍ഥികള്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി…

Read More

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസ്; അഡ്വ.ബി ജി ഹരീന്ദ്രനാഥ് സ്പെഷ്യൽ പ്രോസിക്യൂട്ടറാകും

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ അഡ്വ.ബി ജി ഹരീന്ദ്രനാഥ് സ്പെഷ്യൽ പ്രോസിക്യൂട്ടറാകും. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലിന്റെ ഭാഗമായിട്ടതാണിത്. മുൻ ജില്ലാ ജഡ്ജി കൂടിയാണ് അഡ്വ.ബി ജി ഹരീന്ദ്രനാഥ്. ഒരുഘട്ടത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടെന്ന നിലപാട് സർക്കാർ സ്വീകരിച്ചിരുന്നു. ഹൈക്കോടതിയിലടക്കം ഇത്തരത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കീഴ്വഴക്കം ഇല്ലെന്ന് നിയമമമന്ത്രി അടക്കമുള്ളവർ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിജീവിതയുടെ മാധ്യമങ്ങൾക്ക് മുന്നിൽ വന്നുള്ള തുറന്നു പറച്ചിലിന് ശേഷമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്….

Read More