കലാമാമങ്കത്തിന് കൊടിയിറങ്ങി; കലാകിരീടം കണ്ണൂരിന്, 13-ാം തവണയും ചാമ്പ്യന്മാരായി ആലത്തൂർ BSS ഗുരുകുലം
അഞ്ച് ദിവസങ്ങൾ നീണ്ട കലാമാമങ്കത്തിന് പരിസമാപ്തി. കലാകിരീടം കണ്ണൂരിന് സ്വന്തം. ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കൊടുവിൽ തൃശ്ശൂർ രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രതിക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തിൽ മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മോഹൻലാലിന്റെ സാന്നിദ്ദ്യം ആവേശമായി.കലാമാമങ്കത്തിന്റെ ഉദ്വേഗഭരിതമായ മണിക്കൂറുകൾക്ക് അവസാനം കുറിച്ച് 1028 പോയിന്റുകൾ നേടി കണ്ണൂർ ജില്ല സ്വർണക്കപ്പ് കരസ്തമാക്കി. തൊട്ടു പിന്നിൽ 1023 പോയിന്റുകളുമായി തൃശ്ശൂർ രണ്ടാം സ്ഥാനത്തും 1017 പോയിന്റുകളുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി. മത്സരങ്ങൾ…
