Headlines

ഫരീദാബാദ് ഭീകര സംഘം ലക്ഷ്യമിട്ടത് വൻ ഭീകരാക്രമണം; ദീപാവലി ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ആക്രമണത്തിന് പദ്ധതിയിട്ടു

സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫരീദാബാദ് ഭീകര സംഘം ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോർട്ട്‌. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. ദീപാവലി ദിനത്തിൽ ഡൽഹിയിൽ തിരക്കേറിയ ഇടത്തും സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു. ജനുവരി ആദ്യ ആഴ്ച ഡോ.മുസമ്മിലും ഉമറും ചെങ്കോട്ട പരിസരത്ത് എത്തിയിരുന്നുവെന്ന് കണ്ടെത്തി. ഫരീദാബാദിൽ അറസ്റ്റിലായ ഡോ. മുസമ്മിലിൻ്റെ മൊബൈൽ ഫോണിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. ഇതിനോടകം 15 പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം…

Read More

കേരളത്തിന്‌ വീണ്ടും അംഗീകാരം, 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും

കേരളത്തിന്‌ വീണ്ടും അംഗീകാരം. 2026 ഇൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും. ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിൽ ആണ് കൊച്ചിയും ഇടം നേടിയത്. ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ടയുള്ള പട്ടികയിലാണ് കൊച്ചി ഇടം നേടിയത്. പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ഡെസ്റ്റിനേഷൻ ആണ് കൊച്ചി. കേരള ടൂറിസത്തിനു ലഭിച്ച ആഗോള അംഗീകാരം എന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. ലോക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടമെന്നും റിയാസ്…

Read More

പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി; നടപടി ഉണ്ടാകുമെന്ന് ലീഗ് നേതൃത്വം

പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി. തിരൂരങ്ങാടി നഗരസഭ ഇരുപത്തി അഞ്ചാം ഡിവിഷനിൽ ലീഗ് വിമത സ്ഥാനാർഥി. നിലവിലെ ഇരുപത്തി നാലാം ഡിവിഷൻ അംഗവും നഗരസഭ ഉപാധ്യക്ഷയുമായ സുലൈഖ കാലൊടി ആണ് മത്സരിക്കുന്നത്. നിലവിലെ തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ കൂടിയായ കാലൊടി സുലൈഖയാണ്‌ 25-ാം ഡിവിഷൻ തിരൂരങ്ങാടി കെ.സി. റോഡ്‌ ഡിവിഷനിൽ പ്രചാരണം തുടങ്ങിയത്‌.വനിതാ സംവരണമായ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക്‌ ഇവരുടെ പേര്‌ ഉയർന്നിരുന്നതാണ്‌. തർക്കമുയർന്നതോടെ ഇവർക്ക്‌ സ്ഥാനാർഥിത്വം ഇല്ലെന്ന്‌ കഴിഞ്ഞദിവസം ചേർന്ന തിരൂരങ്ങാടിയിലെ മുസ്‌ലിംലീഗ്‌ ഉന്നതാധികാരസമിതി…

Read More

‘പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാം; കത്ത് അയക്കാൻ അനന്തമായ കാത്തിരിപ്പില്ല’; ബിനോയ് വിശ്വം

പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രത്തിന് കത്ത് അയക്കാൻ അനന്തമായ കാത്തിരിപ്പില്ല. കത്ത് നൽകാൻ പ്രത്യേക മുഹൂർത്തം നിശ്ചയിച്ചിട്ടില്ലെന്നും, സർക്കാരിന്റെയും എൽഡിഎഫിന്റെയും തീരുമാനങ്ങൾ അക്ഷരംപ്രതി നടപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലമായി വിജയിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫ് പലമടങ്ങ് ദുർബലമായി. എൽഡിഎഫ് കൂടുതൽ ശക്തിപ്പെട്ടു. സർക്കാരിൻ്റെ പ്രവർത്തനം എല്ലായിടത്തും മാറ്റമുണ്ടാക്കിയെന്ന് അദേഹം പറഞ്ഞു. എൽ‌ഡ‍ിഎഫ് മിഷനറി പൂർണമായും സജ്ജമാണ്. അപൂർവം ചില ഇടങ്ങളിൽ…

Read More

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; ‘ആദ്യഘട്ടം നേരത്തെ തീര്‍ക്കാനാകും’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ആദ്യഘട്ടം നേരത്തെ തീര്‍ക്കാനാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ ട്വന്റിഫോറിനോട്. എന്യൂമറേഷന്‍ ഫോമിലൂടെയുള്ള വിവരശേഖരണം ഈ മാസം 25ന് പൂര്‍ത്തിയാക്കാനാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ആദ്യഘട്ടം പൂര്‍ത്തീകരിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്ന അവസാന തിയതി ഡിസംബര്‍ നാല് ആണ്. നവംബര്‍ 25നകം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നുള്ളതാണ് വിശ്വാസം. ഓണ്‍ലൈന്‍ ഫോം വിദേശത്തുള്ളവരടക്കം ഉപയോഗിക്കാന്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം കൂടി നടത്തിയിട്ടുണ്ട് –…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: ‘മുന്നണിയിൽ പ്രശ്നങ്ങളില്ല; കോട്ടയത്ത് സീറ്റ് വിഭജനം അവസാന ലാപ്പിൽ’; തിരുവഞ്ചൂർ രാധാകൃഷ്ണൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് സീറ്റ് വിഭജനം അവസാന ലാപ്പിലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുന്നണിയിൽ പ്രശ്നങ്ങളില്ല. അസംതൃപ്തരായ ആളുകൾ മുന്നണിക്കകത്ത് ഉണ്ടാകില്ല. സ്വർണ്ണപ്പാളി വിവാദം തിരഞ്ഞെടുപ്പിൽ ചർച്ചയാകും. വിലക്കയറ്റം അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മുന്നണിയിൽ ഭിന്നത ഉണ്ടെന്നത് യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല. തർക്കം ഉണ്ടായിട്ടില്ല, അവർ അവരുടേതായ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഘടകകക്ഷികളായ എല്ലാവരുമായി ആലോചിക്കും. അവരുടെ അഭിപ്രായങ്ങൾ തേടുമെന്ന് അദേഹം പറഞ്ഞു. മുന്നണിയിൽ അസംതൃപ്തരായ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്, പാലക്കാട് മുൻസിപ്പാലിറ്റിയിൽ മത്സരിക്കാൻ പ്രശാന്ത് ശിവൻ, ശ്രീറാം പാളയത്ത് മത്സരിക്കാൻ സന്നദ്ധത അറിയിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് മുൻസിപ്പാലിറ്റിയിൽ മത്സരിക്കാൻ ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും. മത്സരിക്കാൻ സന്നദ്ധത അറിയിച്ചു. ശ്രീറാം പാളയത്ത് മത്സരിക്കാൻ ആണ് അദ്ദേഹം സന്നദ്ധത അറിയിച്ചത്. ജില്ലാ കമ്മിറ്റി കൈമാറിയ പട്ടികയിൽ മറ്റൊരു വാർഡിലും പ്രശാന്ത് ശിവന്റെ പേര് ഉണ്ട്. മിനി കൃഷ്ണകുമാറും ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചു. ആദ്യ ഘട്ട പട്ടികയിൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ , വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് എന്നിവർ ഇല്ല.മുതിർന്ന നേതാവ് ശിവരാജനെയും സ്ഥാനാർത്ഥി പട്ടികയിൽ…

Read More

ത്യശൂരിൽ സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ചു; രക്ഷിതാവ് അറസ്റ്റിൽ

തൃശൂരിൽ സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (40) നെയാണ് അറസ്റ്റ് ചെയ്തത്. പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽ.പി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 3.30 ഓടെ ആയിരുന്നു സംഭവം. ധനേഷിൻ്റെ മകൻ നാലാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച്ച സ്കൂ‌ളിൽ എത്തിയ മകൻ അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. സ്‌കൂൾ വിടും മുൻപ്…

Read More

അമേരിക്കയിലെ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ അന്തിമ നീക്കം; സെനറ്റില്‍ പാസായ ധനാനുമതി ബില്‍ ഇന്ന് ജനപ്രതിനിധിസഭയില്‍

അമേരിക്കയിലെ 41 ദിവസം നീണ്ടുനിന്ന ഷട്ട് ഡൗണ്‍ അവസാനിപ്പിക്കാനുള്ള അന്തിമനീക്കങ്ങള്‍ തുടരുന്നു. സെനറ്റില്‍ പാസായ ധനാനുമതി ബില്‍ ഇന്ന് ജനപ്രതിനിധിസഭയില്‍ അവതരിപ്പിക്കും. ബില്ലില്‍ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ 41 ദിവസം നീണ്ടുനിന്ന സര്‍ക്കാര്‍ സേവനങ്ങളുടെ അടച്ചുപൂട്ടലിന് വിരാമമാകും. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടലിനാണ് വിരാമമാകുന്നത്. ഇന്നലെ മുതല്‍ നിരവധി യുഎസ് ജനപ്രതിനിധികള്‍ വാഷിങ്ടണിലേക്ക് അവരുടെ സ്വദേശങ്ങളില്‍ നിന്നെല്ലാം മടങ്ങി വന്നു തുടങ്ങി. നൂറംഗ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 അംഗങ്ങളുണ്ട്. ധനാനുമതി ബില്‍ പാസാകാന്‍ 60 വോട്ടുകള്‍…

Read More

അഞ്ച് പേർക്ക് പുതുജന്മം നൽകി റോസമ്മ യാത്രയായി; അവയവങ്ങൾ‌ ദാനം ചെയ്തു

കോട്ടയം പാലായിൽ അപകടത്തിൽ മരിച്ച റോസമ്മയിലൂടെ അഞ്ച് പേർക്ക് പുതുജന്മം. രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അപകടത്തിൽ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഹനാപകടം ഉണ്ടാക്കിയ ആണിത്തോട്ടം ജോർജുകുട്ടി ഒളിവിലാണ്. അപകടത്തിൽ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടർന്ന് ബന്ധുക്കളാണ് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്തത്. ഈ മാസം അഞ്ചിന് ആണ് അപകടമുണ്ടായത്. പാലായിൽ ഓട്ടോറിക്ഷയിൽ ടൊയോട്ട ഹൈറേർ കാർ ഇടിക്കുകയായിരുന്നു. . ഓട്ടോറിക്ഷയിലിടിച്ച് വാഹനം നിർത്താതെ പോയിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ…

Read More