പി എം ശ്രീ പദ്ധതി മരവിപ്പിക്കൽ; ഇത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയം , ബിനോയ് വിശ്വം
പി എം ശ്രീ പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സർക്കാർ കേന്ദ്രത്തിന് കത്തയച്ചത് എൽഡിഎഫിന്റെ രാഷ്ട്രീയ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വീണ്ടും രാഷ്ട്രീയ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് കത്തയക്കാൻ സർക്കാർ നിർബന്ധിതമായത്. മന്ത്രിസഭ തീരുമാനം എടുത്ത് രണ്ടാഴ്ചയായിട്ടും കത്ത് അയക്കാത്തതിൽ അതൃപ്തി അറിയിച്ച് സി.പി.ഐ മന്ത്രിമാർ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെ കത്തയക്കൽ നടപടികൾക്ക് വേഗം വന്നത് ബിനോയ് വിശ്വം വ്യക്തമാക്കി. പി എം ശ്രീ പദ്ധതിയിൽ സിപിഐയ്ക്കും സിപിഐഎമ്മിനും ഈ…
