പഞ്ചായത്ത് പ്രസിഡന്‍റിന് കോവിഡ്; കോഴിക്കോട് തൂണേരിയില്‍ 47 പേരുടെ ആന്‍റിജന്‍ പരിശോധനാ ഫലവും പോസിറ്റീവ്
കോഴിക്കോട് തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരോട് ഇന്ന് കോവിഡ് പരിശോധനക്ക് വിധേയരാകാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൂണേരിയില്‍ 47 പേരുടെ ആന്‍റിജന്‍ പരിശോധനാ ഫലവും പോസിറ്റീവായി. തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതയിലാണ്. ഇദ്ദേഹം നേരത്തെ പലരുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പഞ്ചായത്ത് ഓഫീസിലെ മുഴുവന്‍ ജീവനക്കാരുടേയും ലിസ്റ്റ് അടിയന്തരമായി പിഎച്ച്സി അധികൃതര്‍ക്ക് കൈമാറാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ ഇന്ന് തന്നെ പരിശോധനക്ക്…