വിറങ്ങലിച്ച് ലോകം: കൊറോണയിൽ മരണം 21,000 കടന്നു; മരണ നിരക്കിൽ ചൈനയെയും മറികടന്ന് സ്‌പെയിൻ
കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറിൽ 2000 പേർ എന്ന കണക്കിലാണ് മരണസംഖ്യ ഉയരുന്നത്. ഇറ്റലിയിൽ ഇതിനോടകം 7503 പേരാണ് മരിച്ചുവീണത്. ഒരു ദിവസം 683 മരണം എന്നതാണ് ഇറ്റലിയിലെ മരണ നിരക്ക് സ്‌പെയിനിൽ ഇതുവരെ 3647 പേരാണ് മരിച്ചത്. ഇതോടെ കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ മരണനിരക്കിനെയും സ്‌പെയിൻ മറികടന്നു. ഇറാനിൽ മരണസംഖ്യ 2000 കടന്നു. 24 മണിക്കൂറിനിടെ 143 പേരാണ് ഇറാനിൽ മരിച്ചത്. ന്യൂയോർക്കിൽ ഒരു ദിവസത്തിനിടെ…