തൃശൂര്‍ കോടാലി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ ഓഡിറ്റോറിയത്തിന്റെ സീലിംഗ് പൂര്‍ണ്ണമായും അടര്‍ന്നു. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. പ്രവര്‍ത്തി ദിവസങ്ങളില്‍ നേരത്തെ എത്തുന്ന വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിന് അകത്താണ് ഇരിക്കാറുള്ളത്
മനപ്പൂര്‍വമായിട്ടുള്ള വീഴ്ച ഉണ്ടായിട്ടില്ലെന്ന് കോസ്റ്റ്‌ഫോഡ് പ്രോജക്ട് ഡയറക്ടര്‍ സ്‌കന്ദകുമാര്‍ പറഞ്ഞു. തുടര്‍ച്ചയായിട്ടുള്ള മഴകാരണം ഉണ്ടായിട്ടുള്ള അപാകതയായിട്ടാണ് കരുതുന്നത്. കെട്ടിടത്തിന്റെ ഭാഗങ്ങളാണ് വീണത് – അദ്ദേഹം വ്യക്തമാക്കി.
മൂന്ന് വര്‍ഷം മുന്‍പ് മാത്രം നിര്‍മിച്ച സീലിംഗ് എങ്ങനെ തകര്‍ന്നു വീണു എന്ന ചോദ്യമാണ് ഉയരുന്നത്. സംഭവത്തില്‍ ജില്ലാ ഭരണകൂടമടക്കം റിപ്പോര്‍ട്ട് തേടും.