പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍

ബാത്ത്‌റൂം കോംപ്ലക്‌സ് ഇടിഞ്ഞുവീണ കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍. പിജി ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊട്ടി പെട്ടിഞ്ഞ അവസ്ഥയിലാണ്. പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് വിദ്യാര്‍ഥികളുടെ ആവശ്യം ഇതോടെ ശക്തമാവുകയാണ് .

ഡോക്ടര്‍ ആകാന്‍ പഠിക്കുന്ന 200 ഓളം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ ആണിത്. കാലപ്പഴക്കത്തില്‍ ഭൂരിഭാഗം റൂമുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുന്ന ഹോസ്റ്റലില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്.

ഹോസ്റ്റല്‍ വിഷയത്തില്‍ കഴിഞ്ഞവര്‍ഷം വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിഷേധിച്ചിരുന്നു. ഇതേ നട്ടുകുറ്റപ്പണി ആരംഭിച്ച എങ്കിലും ഒന്നും പൂര്‍ത്തിയായില്ല. ഇതിനിടെ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ചെലവില്‍ മാറ്റിപ്പാര്‍പ്പിക്കണം എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന സ്ഥാപനമാണ് കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍. അവര്‍ക്ക് ഇങ്ങനെ മതിയെന്നാവും സര്‍ക്കാര്‍ തീരുമാനിച്ചത്. അവരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അടിയന്തരമായി പഞ്ചായത്ത് ഈ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കണം – അദ്ദേഹം വ്യക്തമാക്കി.