
കേരളത്തിലുള്ളത് അടിപൊളി റെയിൽവേ, ഷൊർണൂർ – എറണാകുളം പാത മൂന്നുവരിയാക്കും; അശ്വനി വൈഷ്ണവ്
കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. മൂന്നും നാലും മടങ്ങാണ് കേരളത്തിനായുള്ള റെയിൽവേ ബജറ്റ് വർധിപ്പിച്ചത്. കേരളത്തിലെ റെയിൽവേ അലൊക്കേഷൻ പ്രധാനമന്ത്രി വർധിപ്പിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മംഗലാപുരം -കാസർഗോഡ് -ഷൊർണ്ണൂർ നാല് വരി ആകുന്നത് ആലോചനയിലാണ്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നിർമാണം നടത്തുക. ഇത് നിലവിലെ ശേഷിയുടെ 4 മടങ്ങ് ആയിരിക്കും. അങ്കമാലി – ശബരിമല റെയിൽപാതയ്ക്ക് മുൻഗണന നല്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തി നടപടികൾ വേഗത്തിൽ ആകാൻ…