സഞ്ജു സാംസൺ ഗ്ലാമർ പ്ലെയർ എന്ന് ട്രിവാൻഡ്രം റോയൽസ് സഹ ഉടമയും സംവിധായകനുമായ പ്രിയദർശൻ. സഞ്ജുവിന്റെ വരവ് KCL ടൂർണ്ണമെന്റിൽ ആവേശം ഉണർത്തും. സഞ്ജുവിനെ ടീമിൽ എത്തിക്കാൻ പരമാവധി ശ്രമിച്ചു.
സഞ്ജുവിനെ ടീമിൽ എത്തിക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ വാശിയേറിയ ലേലത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് താരത്തെ സ്വന്തമാക്കി. പക്ഷേ താരങ്ങൾ അല്ല ടീമാണ് മത്സരം ജയിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു. ട്രിവാൻഡ്രം റോയൽസ് ഉടമ കൂടിയാണ് പ്രിയദർശൻ. കളി ജയിക്കുന്നത് ടീമാണ് താരങ്ങൾ അല്ലെന്നും പ്രിയദർശൻ പറഞ്ഞു.
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്‍റെ താരലേലത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സാണ് പൊന്നും വിലയ്ക്ക് സഞ്ജു സാംസണെ സ്വന്തമാക്കിയത്. 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ സ്വന്തമാക്കിയത്.
ഒരു ടീമിന് ആകെ ചെലവഴിക്കാവുന്ന തുകയുടെ പകുതിയിലധികം കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനായി ചെലവഴിച്ചു. ഒരു ടീമിന് ആകെ ചെലവഴിക്കാവുന്ന തുക 50 ലക്ഷമാണ്. 3 ലക്ഷം രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില.