ടി ട്വന്റി ലോക കപ്പിനുള്ള ഒരുക്കം; ഇന്ത്യ-ന്യൂസിലാന്‍ഡ് ടി ട്വന്റി പരമ്പരക്ക് നാളെ തുടക്കം
ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ട്വന്റി ട്വന്റി പരമ്പരക്ക് നാളെ തുടക്കമാകും. നാഗ്പൂരില്‍ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ട്വന്റി ട്വന്റി ലോക കപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പരമ്പര കൂടിയാണ് ന്യൂസിലാന്‍ഡുമായി നടക്കുന്നത്. ലോക കപ്പിനുള്ള ഒരുക്കം കൂടി മുന്നില്‍ക്കണ്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയില്‍ നിനച്ചിരിക്കാതെ വന്ന പരമ്പര നഷ്ടം മറികടക്കാനും ട്വന്റി ട്വന്റി സ്‌ക്വാഡിനെ കുറ്റമറ്റതാക്കാനും കൂടിയുള്ള പരമ്പര എന്ന പ്രത്യേകത കൂടി കിവീസ്-ടീം…
