Headlines

‘അമേരിക്ക തീരുവ വർധിപ്പിച്ചതിൽ പ്രതിഷേധം നടത്തും, ഇന്നും നാളെയും ട്രംപിൻ്റെ കോലം കത്തിച്ച് പ്രതിഷേധിക്കും’: എം.വി. ഗോവിന്ദൻ

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ സിപിഐഎം പ്രതിഷേധിക്കും. ഇന്നും നാളെയും പ്രാദേശിക അടിസ്ഥാനത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ട്രംപിൻ്റെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. അമേരിക്ക തീരുവ വർധിപ്പിച്ചത് കേരളത്തിന് വലിയ ആഘാതം ഉണ്ടാക്കും. സമുദ്രോൽപ്പന്ന , സുഗന്ധവ്യഞ്ജന കയറ്റുമതിയെ ബാധിക്കും. ട്രംപിനെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയ മോദിക്കേറ്റ തിരിച്ചടിയാണ് തീരുവ കൂട്ടലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. രാജ്യത്തെ സംബന്ധിച്ചിടത്തോളം ടെക്സ്റ്റയിൽ,…

Read More

ജംബോ കോർ കമ്മിറ്റിയുമായി സംസ്ഥാന ബിജെപി

പരാതികളൊഴിവാക്കാൻ ജംബോ കോർ കമ്മിറ്റിയുമായി ബിജെപി. ചരിത്രത്തിൽ ആദ്യമായിട്ടാണ് സംസ്ഥാന ബിജെപിക്ക് 21 പേർ അടങ്ങുന്ന ജംബോ കോർ കമ്മിറ്റി. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ,രാജ്യസഭാ എംപി സി സദാനന്ദൻ എന്നിവർ 21 പേരടങ്ങുന്ന സംസ്ഥാന കോർ കമ്മിറ്റിയിൽ ഉണ്ട്. മുൻ സംസ്ഥാന അധ്യക്ഷന്മാരായ ഒ രാജഗോപാൽ, സി കെ പത്മനാഭൻ, എന്നിവരെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. കന്യാസ്ത്രീ വിഷയത്തിലെ ഭിന്നതകൾക്കിടെ സംഘപരിവാർ മുറിവുണക്കാൻ തീവ്ര ശ്രമവുമായി ബിജെപി.ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിച്ച…

Read More

‘സംസ്ഥാനത്തെ KSRTC ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും, ടീം ഉടൻ രൂപീകരിക്കും’: മന്ത്രി കെ ബി ഗണേഷ് കുമാർ

സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും. കെഎസ്ആർടിസി ക്രിക്കറ്റ് ടീം രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ചലഞ്ചേഴ്സ് ക്ലബ്ബ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരുടെ സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെന്റി ന്റെ സമ്മാനദാനം നിർവഹിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നേരത്തേ നമുക്ക് വോളിബോൾ, ഫുട്ബോൾ ടീമുകൾ‌ ഉണ്ടായിരുന്നു. കലാസാംസ്കാരിക വേദി ഉണ്ടായിരുന്നു. അതെല്ലാം കാലാകാലങ്ങളിൽ നഷ്ടപ്പെട്ടുപോയി. ഇന്ന് ക്രിക്കറ്റാണ് ജനകീയമായ മത്സരം. ഇവിടെ മത്സരിച്ച ടീമുകളിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി നമുക്ക് ഒരു ക്രിക്കറ്റ് ടീം…

Read More

ഞെട്ടിക്കുന്ന ക്രൂരത! ആലുവയിൽ അമ്മയെ ബലാത്സംഗം ചെയ്ത് 23കാരനായ മകൻ

ആലുവയിൽ മകൻ ബലാത്സംഗം ചെയ്തു എന്ന് അമ്മയുടെ പരാതി. ആലുവ സ്റ്റേഷനിലാണ് പരാതി നൽകിയത്. 23 വയസ്സുകാരനായ മകൻ തന്നെ പലതവണ പീഡിപ്പിച്ചു എന്നാണ് മാതാവ് പരാതി നൽകി. പരാതി നൽകിയത് ഉപദ്രവം സഹിക്കാൻ വയ്യാതെ ആയതോടെയെന്ന് മാതാവ് പറഞ്ഞു. മകനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പലതവണ തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മകൻ വീട്ടിൽ വരുമ്പോൾ മധ്യവയസ്കയുടെ നിലവിളി കേൾക്കുന്നത് പതിവന്ന് അയൽക്കാർ മൊഴി…

Read More

റെക്കോർഡുകളുടെ പരമ്പരയായി ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര

ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ പിറന്നതും, ഭേദിക്കപ്പെട്ടതും നിരവധി റെക്കോർഡുകൾ. വ്യക്തികളും, ടീമുകളും, പരമ്പര തന്നെയും റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ചു. റൺസ് വേട്ടയിൽ തന്നെ കുറിക്കപ്പെട്ടത് ആറ് റെക്കോർഡുകൾ. 7881 റൺസ് പിറന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആറ് മത്സരങ്ങൾ അടങ്ങിയ ആ​സ്ട്രേ​ലി​യ-​ഇം​ഗ്ല​ണ്ട് ആ​ഷ​സ് പ​ര​മ്പ​ര​യെ (7221) മറികടന്നുകൊണ്ട് ഏറ്റവും കൂടുതൽ റൺസ് പിറന്ന പാരമ്പരയെന്ന റെക്കോർഡ് സ്വന്തമാക്കി. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള ടെ​സ്റ്റ് പ​ര​മ്പ​രയിൽ ഒ​രു ടീം ​നേ​ടു​ന്ന ഏ​റ്റ​വും ഉയർന്ന റ​ൺ​സ് എന്ന…

Read More

മദ്യലഹരി; തിരുവനന്തപുരത്ത് മധ്യവയസ്കന് യുവാക്കളുടെ ക്രൂര മർദ്ദനം

തിരുവനന്തപുരം ചെമ്പഴന്തിയിൽ മധ്യവയസ്കന് യുവാക്കളുടെ ക്രൂര മർദ്ദനം. ഗാന്ധിപുരം സ്വദേശി അഡിൻ ദാസിനാണ് മർദ്ദനമേറ്റത്. ഇക്കഴിഞ്ഞ നാലാം തീയതി വൈകുന്നേരം 3 മണിക്ക് ആയിരുന്നു സംഭവം. നാലംഗ മദ്യപസംഘം അഡിൻ ദാസിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് മർദ്ദനത്തിൽ കലാശിച്ചത്. യുവാക്കൾ മധ്യവയസ്ക്കനെ തറയിലിട്ട് ചവിട്ടുകയും ചെരുപ്പും മടലും കൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. ചന്തവിള സ്വദേശി നിധിൻ (27), അണിയൂർ സ്വദേശികളായ ഷിജിൻ (23)…

Read More

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

വടക്കെകോട്ട മെട്രോ സ്റ്റേഷൻ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് നിസാർ വടക്കെക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയത്. ടിക്കറ്റെടുത്ത ഇയാൾ ആലുവ ഭാഗത്തേക്കുള്ള പ്ലാറ്റ് ഫോമിലാണ് എത്തിയത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് നിസാർ ട്രാക്കിന്റെ സുരക്ഷാ ഭിത്തിയിലേക്ക് ഓടിക്കയറി. ആളുകൾ പുറകെ ഓടി എത്തിയപ്പോൾ ട്രാക്കിലേക്ക് ചാടും എന്നായിരുന്നു ഭീഷണി. ഇതോടെ ട്രാക്കിലൂടെയുള്ള വൈദ്യുതി ബന്ധം ഓഫാക്കി. ഇയാൾ സുരക്ഷാ വേലിയിലേക്ക്…

Read More

‘വോട്ടർ ലിസ്റ്റ് രാജ്യത്തിന്റെ സ്വത്ത്, തിരഞ്ഞെടുപ്പ് കമ്മീഷൻ BJPയുമായി ചേർന്ന് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു’; രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ​ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധി. ഭരണഘടനയുടെ അടിസ്ഥാനം തന്നെ വോട്ടാണ് അത് തകർക്കപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടന നൽകുന്നത് ഒരാൾക്ക് ഒരു വോട്ട് എന്ന അവകാശം. എന്നാൽ ബിജെപി മാന്ത്രികവിദ്യയിലൂടെ ഭരണ വിരുദ്ധ വികാരമില്ലാത്ത പാർട്ടിയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ​ഗുരുതര ആരോപണങ്ങൾ രാഹുൽ ഉന്നയിച്ചത്. വോട്ട് മോഷണം എന്ന പേരിൽ പ്രസന്റേഷൻ ‌കാണിച്ചു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം. എക്സിറ് പോൾ ഫലങ്ങളിൽ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുന്നു….

Read More

കൊച്ചി മെട്രോ പാലത്തിൽ നിന്നും റോഡിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം; ഗുരുതര പരുക്ക്

കൊച്ചി മെട്രോ ട്രാക്കിന് മുകളിൽ നിന്ന് യുവാവ് റോഡിലേക്ക് ചാടി. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് സംഭവം. തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് ( 32) മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കും ഇടയിൽ മെട്രോ സർവീസ് നിർത്തിവെച്ചു. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയ യുവാവ് ആലുവഭാഗത്തേക്കുള്ള പ്ലാറ്റ്ഫോമിന് സമീപത്തെ എമർജൻസി ട്രാക്കിലൂടെ പാളത്തിന് നടുവിലേക്ക് പോകുകയായിരുന്നു. ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്മാറിയില്ല….

Read More

കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം: ഡോ. ഹാരിസ് ഹസന്‍

കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഹാരിസ് ഹസന്‍. ഈ മാസം നാല് മുതല്‍ ഡോ. ഹാരിസ് അവധിയിലാണ്. 29ന് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് സമയം നീട്ടി ചോദിച്ചത്. അതേസമയം, വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടിയശേഷം വിശദീകരണം നല്‍കാമെന്നാണ് ഹാരിസിന്റെ നിലപാട്. ഇതിനായി മറ്റൊരാള്‍ മുഖേന വിവരാവകാശ അപേക്ഷയും നല്‍കി. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിഞ്ഞാല്‍ മാത്രമേ വിശദമായ മറുപടി നല്‍കാന്‍ കഴിയൂ എന്നാണ്…

Read More