തിരുവനന്തപുരം ചെമ്പഴന്തിയിൽ മധ്യവയസ്കന് യുവാക്കളുടെ ക്രൂര മർദ്ദനം. ഗാന്ധിപുരം സ്വദേശി അഡിൻ ദാസിനാണ് മർദ്ദനമേറ്റത്. ഇക്കഴിഞ്ഞ നാലാം തീയതി വൈകുന്നേരം 3 മണിക്ക് ആയിരുന്നു സംഭവം. നാലംഗ മദ്യപസംഘം അഡിൻ ദാസിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് മർദ്ദനത്തിൽ കലാശിച്ചത്. യുവാക്കൾ മധ്യവയസ്ക്കനെ തറയിലിട്ട് ചവിട്ടുകയും ചെരുപ്പും മടലും കൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. ചന്തവിള സ്വദേശി നിധിൻ (27), അണിയൂർ സ്വദേശികളായ ഷിജിൻ (23) , അജിൻ (24) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇനി ഒരാളെ കൂടി കസ്റ്റഡിയിൽ എടുക്കാനുണ്ട്.
മദ്യലഹരി; തിരുവനന്തപുരത്ത് മധ്യവയസ്കന് യുവാക്കളുടെ ക്രൂര മർദ്ദനം
