കോഴിക്കോട് പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമർദ്ദനം. സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന യുവതിക്ക് പാസ് അനുവദിച്ചില്ലെന്നാരോപിച്ചാണ് മർദ്ദനം. ഓടിക്കൊണ്ടിരുന്ന ബസിൽ സ്ത്രീ യാത്രക്കാർ ഉൾപ്പെടെ ഉള്ളവരുടെ മുന്നിൽ വെച്ചാണ് ഒരു സംഘം അതി ക്രൂരമായി മർദിച്ചത്.
തലശേരി – തൊട്ടിൽ പാലം റൂട്ടിലോടുന്ന ജഗനാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണു (27) നാണ് മർദനമേറ്റത്.
കുറ്റ്യാടി നിന്ന് തലശേരിയിലേക്കുള്ള യാത്രക്കിടെ കല്ലാച്ചിയിൽ നിന്ന് തൂണേരിയിലേക്ക് യാത്ര ചെയ്യാനെത്തിയ യുവതിയോട് കണ്ടക്ടർ പാസ് ചോദിച്ചിരുന്നു. ഈ വിഷയത്തിലാണ് ബസ് തലശ്ശേരി നിന്ന് മടങ്ങി കുറ്റ്യാടിയിലേക്ക് പോവുമ്പോൾ ഒരു സംഘം അക്രമിച്ചത്. സാരമായി പരിക്കേറ്റ കണ്ടക്ടർ തലശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.