കെഎസ്ആർടിസി ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു; കണ്ടക്ടർക്ക് പരുക്ക്

 

കെ എസ് ആർ ടി സിയുടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കണ്ടക്ടർക്ക് പരുക്ക്. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നൽകാനുള്ള ഇ ടി എം ആണ് പൊട്ടിത്തെറിച്ചത്. ബത്തേരി ഡിപ്പോ സ്‌റ്റോർ റൂമിൽ വെച്ചാണ് മെഷീൻ പൊട്ടിത്തെറിച്ചത്.

കെഎസ്ആർടിസി ഐടി സംഘം ബത്തേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിശദമായ പരിശോധന നടത്തുമെന്നും കെ എസ് ആർ ടി സി അറിയിച്ചു. മെഷീൻ ഉപയോഗിക്കുന്ന സമയത്ത് അധികമായി ചൂടാകുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.