Headlines

ഞെട്ടിക്കുന്ന ക്രൂരത! ആലുവയിൽ അമ്മയെ ബലാത്സംഗം ചെയ്ത് 23കാരനായ മകൻ

ആലുവയിൽ മകൻ ബലാത്സംഗം ചെയ്തു എന്ന് അമ്മയുടെ പരാതി. ആലുവ സ്റ്റേഷനിലാണ് പരാതി നൽകിയത്. 23 വയസ്സുകാരനായ മകൻ തന്നെ പലതവണ പീഡിപ്പിച്ചു എന്നാണ് മാതാവ് പരാതി നൽകി. പരാതി നൽകിയത് ഉപദ്രവം സഹിക്കാൻ വയ്യാതെ ആയതോടെയെന്ന് മാതാവ് പറഞ്ഞു. മകനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.

പലതവണ തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മകൻ വീട്ടിൽ വരുമ്പോൾ മധ്യവയസ്കയുടെ നിലവിളി കേൾക്കുന്നത് പതിവന്ന് അയൽക്കാർ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസ് അന്വേഷണ ഘട്ടത്തിൽ എന്ന് പൊലീസ് അറിയിച്ചു.