സത്യജിത് റായ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി നിഴല്‍വ്യാപാരികളും, സ്വാലിഹും
സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ ശക്തമായി അവതരിപ്പിച്ച വാലപ്പന്‍ ക്രീയേഷന്‍സിന്റെ ‘നിഴല്‍ വ്യാപാരികള്‍’,’സ്വാലിഹ്’ എന്നീ സിനിമകള്‍ സത്യജിത് റായ് ഫൗണ്ടേഷന്റെ 2025ലെ അവാര്‍ഡുകള്‍ വാരിക്കൂട്ടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ‘നിഴല്‍ വ്യാപാരികള്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ ഷാജു വാലപ്പന് മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. (Satyajit Ray Awards announced) ‘സ്വാലിഹ്’ സംവിധാനം ചെയ്തിരിക്കുന്നത് ഇന്ത്യന്‍ പനോരമ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ സംവിധായകനായ സിദ്ധിഖ് പറവൂരാണ്. ജാതി വ്യവസ്ഥയുടെ ഇരുണ്ട യാഥാര്‍ഥ്യങ്ങളില്‍ അകപ്പെട്ട…
