പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി; 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്
പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി. പതിമൂന്ന് ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. രണ്ട് താത്കാലിക ജീവനക്കാരെ സസ്പെന്റ് ചെയ്തു. കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് വരുന്ന പഞ്ചായത്തിന്റെ ബാങ്ക് അക്കൗണ്ട് ഉദ്യോഗസ്ഥൻ പരിശോധിച്ചപ്പോഴാണ് 13 ലക്ഷത്തോളം രൂപ പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് പഞ്ചായത്ത് ജോയിന്റ് ഡയരക്ടർ നടത്തിയ പരിശോധനയിലാണ് 2025-26 സാമ്പത്തിക വർഷത്തിൽ 17 തവണകളിലായി നടന്ന ക്രമക്കേട് കണ്ടെത്തിയത്. ഇ ഗ്രാമസ്വരാജ് വഴി ഡിജിറ്റൽ ഒപ്പ് ദുരുപയോഗിച്ചാണ് രണ്ടു താൽക്കാലിക ജീവനക്കാർ…
