ഒടുവിൽ അനിശ്ചിതങ്ങളിൽ നിന്ന് പുറത്തേക്ക്; ഇന്ത്യൻ സൂപ്പർ ലീഗ് ഈ വർഷം തന്നെ
ഇന്ത്യയിലെ പ്രധാന ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഈ വർഷം തന്നെ നടക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ കല്യാൺ ചൗബേ അറിയിച്ചു. AIFF ഭരണഘടന കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നതിന്നട്ടെ അടിസ്ഥാനത്തിൽ ആയിരിക്കും ലീഗിന്റെ നടപടിക്രമങ്ങളിലേക്ക് കടക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. സൂപ്പർ കപ്പോടെയായിരിക്കും ഈ സീസൺ ആരംഭിക്കുക. ക്ലബ്ബുകളുടെ പ്രതിനിധികളുമായി ഡൽഹിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം. സീസണിന് മുന്നോടിയായുള്ള പ്രീ-സീസൺ നടത്തുന്നതിനായി മതിയായ സമയം നൽകണമെന്ന ക്ലബ്ബുകളുടെ…