അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പത്ത് മണിക്കൂർ മാത്രം; നിയന്ത്രണങ്ങൾ ഇങ്ങനെ

പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് മണിവരെ മാത്രമാണ് പ്രവർത്തിക്കുക. മറ്റ് കടകൾ എല്ലാം അടച്ചിടും. മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കും. ആശുപത്രികൾ മുഴുവൻ സമയവും പ്രവർത്തിക്കും. *പൊതുഗതാഗതം നിർത്തിവയ്ക്കും. കെഎസ്ആർടിസി ഉണ്ടാകില്ല.   *സ്വകാര്യ വാഹനങ്ങൾ അനുവദിക്കും   *മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരുന്നവർക്ക് 14 ദിവസം നിരീക്ഷണം   * കുടിവെള്ളം മുടങ്ങില്ല   *വീട്ടിലിരിക്കാത്തവരെ പിടികൂടും   * നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ അറസ്റ്റ്, കനത്ത പിഴ…

Read More

കേരളം മുഴുവൻ ലോക്ക് ഡൗൺ, സംസ്ഥാന അതിർത്തികൾ അടക്കും; ഇന്ന് 28 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 28 പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളമാകെ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു സംസ്ഥാന അതിർത്തികൾ അടച്ചിടും. കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളൊന്നും തന്നെ പ്രവർത്തിക്കില്ല. അത്യാവശ്യത്തിന് മാത്രം സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാം. ആളുകൾ പുറത്തേക്കിറങ്ങുന്നത് വിലക്കിയിട്ടുണ്ട്. നിർദേശം ലംഘിച്ച് പുറത്തിറങ്ങിയാൽ അറസ്റ്റും കനത്ത പിഴയും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി കാസർകോട് ജില്ലയിൽ ഇന്ന് മാത്രം 19…

Read More

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. മോദിയെയും അമിത് ഷായെയും സന്ദര്‍ശിച്ച ഉടനെയാണ് രാജിക്കത്ത് കൈമാറിയത്. മോദിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച്ചയില്‍ കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നതായി സൂചന. 8 വർഷമായി കോൺഗ്രസിനായി പ്രവർത്തിക്കുന്ന താൻ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന് കത്തിൽ പറയുന്നു. കോൺഗ്രസ് പാർട്ടിയിൽ തനിക്ക് ഇനിയൊന്നും ചെയ്യാനില്ല. പാർട്ടി വിടേണ്ട സമയമായി. തന്‍റെ അനുഭാവികളുടെയും പ്രവർത്തകരുടെയും അഭിലാഷവും താൽപര്യവും തിരിച്ചറിഞ്ഞുകൊണ്ട് പുതിയ…

Read More

കൊറോണ: മാസ പൂജക്കായി ഭക്തർ ശബരിമലയിൽ എത്തരുതെന്ന് ദേവസ്വം ബോർഡ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ശബരിമല ഭക്തർക്ക് മുന്നറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർട് അഭ്യർഥിക്കുന്നത്. ക്ഷേത്രത്തിൽ പൂജകളും ആചാരങ്ങളും മുടക്കമില്ലാതെ നടക്കും. എന്നാൽ മാസ പൂജ സമയത്തും മറ്റും തീർഥാടകർ എത്തുന്നത് ഒഴിവാക്കണമെന്നാണ് അഭ്യർഥന. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും ഇതുസംബന്ധിച്ച അറിയിപ്പ് നൽകും. ശബരിമലയിലെ അപ്പം അരവണ കൗണ്ടറുകൾ അടച്ചിടും. ഭക്തർ മുന്നറിയിപ്പ് മറികടന്ന് എത്തിയാൽ തടയില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. അപ്പം അരവണ കൗണ്ടറുകൾ…

Read More

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 12 ആയി, പൊതുപരിപാടികൾ ഒഴിവാക്കി, അതീവ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 12 ആയി ഉയർന്നു. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഈ മാസം മുഴുവൻ ജാഗ്രത പുലർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ മാസത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി. ഏഴ് വരെയുള്ള ക്ലാസുകൾക്ക് നാളെ മുതൽ അവധി പ്രഖ്യാപിച്ചു. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം എട്ട്, ഒമ്പത്, പത്ത്…

Read More

കൊറോണ വൈറസ്: മരണസംഖ്യ 2118 ആയി; 74,576 പേർ രോഗബാധിതർ

കൊറോണ വൈറസ് ബാധയെ തുടർന്ന് മരണ സംഖ്യ 2118 ആയി ഉയർന്നു. ചൈനയിൽ വ്യാഴാഴ്ച 114 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇറാനിലും ജപ്പാനിലും രണ്ട് പേർ വീതവും ദക്ഷിണ കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു ഇറാനിൽ അഞ്ച് പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. ലോകത്തെമ്പാടുമായി 74,576 പേർക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ വൈറസ് വ്യാപനത്തിന്റെ തോത് കുറയുന്നതായാണ് റിപ്പോർട്ടുകൾ. ബുധാനാഴ്ച 394 പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച ഇത് 1749…

Read More

കോയമ്പത്തൂർ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കെ എസ് ആർ ടി സി

കോയമ്പത്തൂർ അവിനാശിയിൽ കെ എസ് ആർ സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഇതിൽ രണ്ട് ലക്ഷം രൂപ അടിയന്തരമായി നൽകും മരിച്ച കെ എസ് ആർ ടി സി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് 30 ലക്ഷം രൂപ നൽകും. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അവിനാശിയിൽ അപകടം നടന്നത്. 19 പേരാണ് മരിച്ചത്. ഇതിൽ 18 പേരും…

Read More

കോയമ്പത്തൂർ വാഹനാപകടം; സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അപകടത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ,വി.എസ് സുനിൽകുമാർ എന്നിവരാണ് രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ തിരുപ്പൂരിലേക്ക്തിരിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.തമിഴ്നാട് സർക്കാരുമായ് സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകട കാരണം അന്വേഷിക്കാർ കെ.എസ്.ആര്‍.ടി.സി…

Read More

കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മരണം 20 ആയി

കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയുമാണ് അപടകത്തില്‍പ്പെട്ടത്. 23 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. പുലര്‍ച്ചെ മൂന്നരയ്‌ക്കാണ് അപകടം. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്.മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33),ഇഗ്‌നി റാഫേല്‍ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ…

Read More

വാവാ സുരേഷന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദിന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണ്. വൈകുന്നേരത്തോടെ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സര്‍ക്കാര്‍ നല്‍കുമെന്നും ണന്ത്രി അറിയിച്ചു. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകുമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ…

Read More