ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് ജീവൻ നഷ്ടമായി. പതിനഞ്ചോളം സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. അവരെ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 10:30 ഓടെയാണ് സംഭവം നടന്നത്. വാഹനത്തിൽ 23 പേർ ഉണ്ടായിരുന്നു. ഉധംപൂരിന് സമീപത്തെ കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. സേനയുടെ 187-ാം ബറ്റാലിയന്റെതാണ് വാഹനം.