കോട്ടയം വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. 30 ഓളം പേരുണ്ടായിരുന്ന വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം. ഒരാൾ ഒഴികെ ബാക്കി എല്ലാവരെയും രക്ഷപ്പെടുത്തി. മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണ് മറിഞ്ഞത്.
പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ കാണാനില്ലെന്ന വിവരത്തിൽ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.
The Best Online Portal in Malayalam