Headlines

‘എല്ലാ തെരുവുനായ്ക്കളേയും തരാം, കൊണ്ടുപൊയ്‌ക്കോളൂ’; തെരുവുനായ പ്രശ്‌നത്തിലെ ഹര്‍ജിയെ എതിര്‍ത്ത മൃഗസ്‌നേഹിയോട് ഹൈക്കോടതി

തെരുവ് നായ വിഷയത്തില്‍ മൃഗ സ്‌നേഹിയേയും സര്‍ക്കാരിനെയും വിമര്‍ശിച്ച് ഹൈക്കോടതി. എല്ലാ തെരുവുനായകളെയും നല്‍കാം കൊണ്ടു പൊയ്‌ക്കോളൂ എന്ന് മൃഗസ്‌നേഹിയോട് ഹൈക്കോടതി പറഞ്ഞു. തെരുവുനായ പ്രശ്‌നത്തില്‍ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനെത്തിയ മൃഗസ്‌നേഹി സാബു സ്റ്റീഫനോടാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. തെരുവുനായ ആക്രമണം വര്‍ദ്ധിച്ചു വരികയാണെന്നും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ പക്കല്‍ പണമില്ലെന്ന് കോടതി പറഞ്ഞു. തെരുവ്‌നായ ആക്രമണത്തില്‍ എത്ര എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഡിജിപി അറിയിക്കണമെന്നും ഹൈക്കോടതി…

Read More

എം.ആർ അജിത്കുമാറിനെ പൊലീസിൽ നിന്ന് മാറ്റി; എക്‌സൈസ് കമ്മിഷണറായി പുതിയ നിയമനം

എഡിജിപി എം .ആർ അജിത്കുമാറിനെ പൊലീസിൽ നിന്ന് മാറ്റി. എക്‌സൈസ് കമ്മിഷണറായാണ് പുതിയ നിയമനം. ട്രാക്ടർ വിവാദത്തിൽ നടപടിക്ക് ഡി.ജി.പി ശുപാർശ നൽകിയിരുന്നു. നിലവിൽ ബറ്റാലിയൻ എഡിജിപിയാണ് എംആർ അജിത്കുമാർ. ട്രാക്ടർ യാത്രയിൽ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. എഡിജിപി അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാണ് ഉചിതമെന്നും ഡിജിപി സർക്കാരിനെ അറിയിച്ചിരുന്നു. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്നായിരുന്നു അജിത് കുമാറിന്റെ വാദം. പമ്പ ഗണപതി ക്ഷേത്രത്തിൽ തൊഴുത ശേഷം എം.ആർ.അജിത്…

Read More

സംഘപരിവാറിന് ഇരട്ടത്താപ്പ്, ഇവിടെ കന്യാമറിയത്തിന് സ്വര്‍ണം ചാര്‍ത്തും വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങള്‍ തകര്‍ക്കും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രികളുടെ അറസ്റ്റില്‍ വിമര്‍ശനവുമായി യാക്കോബായ സഭാ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇവിടെ പുണ്യാളന്റെയും കന്യാമറിയത്തെയും ചിത്രത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ചാര്‍ത്തുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങളൊക്കെ തല്ലി തകര്‍ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. മതേതര വിശ്വാസികള്‍ ഈ ഫാസിസത്തിനെതിരെ ഒന്നിച്ചു പോരാടണമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രതികരിച്ചു. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. ക്രൈസ്തവരോടുള്ള സമീപനത്തില്‍ സംഘപരിവാറിന് ഇരട്ടത്താപ്പാണെന്നാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ രൂക്ഷവിമര്‍ശനം. ഇവിടെ മധുരം വിളമ്പുമ്പോള്‍…

Read More

അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം; മൃതദേഹം നാട്ടിലെത്തിക്കനുള്ള നടപടികൾ നാളെ പൂർത്തിയാകും

ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം. ഫോറൻസിക് ഫലം ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് ലഭിച്ചു. അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കനുള്ള നടപടികൾ നാളെ പൂർത്തിയാകും. അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി അഖില ഷാർജ പോലീസിന് പരാതി നൽകിയിരുന്നു. ഈമാസം 19-ന് പുലർച്ചെയാണ് അതുല്യ മരിച്ചത്. ഭർത്താവ് സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. സതീഷ് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും സുഹൃത്തുക്കളോട് ക്രൂര…

Read More

‘കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണം ശരിയല്ല, സഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുണ്ടാകും’: ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കന്യാസ്ത്രീകളുടെ അറസ്റ്റ് മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് വരുത്തി തീർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നു. കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണം വസ്തുതാപരമായി ശരിയല്ല. മത പരിവർത്തന നിരോധന നിയമം കിരാത നിയമമെന്നും രാഷ്ട്രീയ വിശദാംശങ്ങളിലേക്കില്ലെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. ആക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. റെയിൽവേ ഉദ്യോഗസ്ഥർ വിളിച്ച്…

Read More

സംസ്ഥാനത്തെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാന്‍സര്‍ പ്രതിരോധ വാക്‌സിനേഷന്‍; 26 വയസുവരെ എച്ച്പിവി വാക്‌സിന്‍ ഫലപ്രദമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് വാക്‌സിന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാന്‍സറുകളിലൊന്നാണ് ഗര്‍ഭാശയഗള കാന്‍സര്‍. 9 മുതല്‍ 14 വയസുവരെയാണ് എച്ച്പിവി വാക്‌സിന്‍ ഏറ്റവും ഫലപ്രദം. അതേസമയം 26 വയസുവരെ എച്ച്പിവി വാക്‌സിന്‍ നല്‍കാവുന്നതാണ്. വാക്‌സിന്‍ കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കുന്നതാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഇത്…

Read More

മഴക്കാലത്ത് വല്ലാത്ത ക്ഷീണം? ഒന്ന് റീചാര്‍ജ് ചെയ്യാന്‍ ഈ ടിപ്‌സ് പരീക്ഷിക്കൂ

സാധാരണ സമയത്തേക്കാള്‍ കൂടുതലായി മഴക്കാലത്ത് ക്ഷീണവും തളര്‍ച്ചയും ശരീരവേദനയുമൊക്കെ ഉണ്ടാകുന്നതായി തോന്നുന്നുണ്ടോ? സാധാരണ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യാന്‍ ഊര്‍ജമില്ലാത്തതായി തോന്നുന്നുണ്ടോ? ഇത് മടികൊണ്ട് മാത്രമാകില്ല. സൂര്യപ്രകാശം കുറയുന്നതും അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിക്കുന്നതും പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നതുമെല്ലാം ഈ ക്ഷീണത്തിന് കാരണമാകുന്നുണ്ട്. മഴക്കാലത്തെ ക്ഷീണം വിട്ട് ഒന്ന് റീചാര്‍ജാകാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം. വിറ്റമിന്‍ ഡി സൂര്യപ്രകാശത്തിന്റെ കുറവുകൊണ്ട് നിങ്ങളുടെ വിറ്റമിന്‍ ഡി അളവുകള്‍ കുറയുന്നത് നിങ്ങളുടെ ആരോഗ്യത്തേയും മൂഡിനേയും വല്ലാതെ ബാധിച്ചേക്കാം. വിറ്റമിന്‍ ഡി ടെസ്റ്റ് ചെയ്ത്…

Read More

ധർമ്മസ്ഥലയിൽ വെളിപ്പെടുത്തൽ; ശുചീകരണത്തൊഴിലാളിയുമായി തെളിവെടുപ്പ്, സ്പോട്ട് മാർക്കിങ് പൂർത്തിയാക്കാൻ SIT

കർണാടകയിലെ ധർമ്മസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ ശുചീകരണത്തൊഴിലാളിയുമായി പ്രത്യേക അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് ശുചീകരണതൊഴിലാളി പറഞ്ഞ 15ലധികം ഇടങ്ങൾ മാർക്ക് ചെയ്തു. മൊഴിയിൽ കഴമ്പുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനാലാണ് സ്പോട്ട് മാർക്കിങ് വേഗത്തിൽ ആക്കിയത്. സ്നാനഘട്ടത്തിന് സമീപത്ത് വീണ്ടും മൂന്ന് സ്പോട്ടുകൾ കൂടി മാർക്ക് ചെയ്തു. ഇന്ന് തന്നെ മാപ്പിങ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കുഴിച്ചിട്ട മറ്റൊരു സ്ഥലം കൂടി ഉണ്ട്. അവിടേക്കും ശുചീകരണ തൊഴിലാളിയെ എത്തിച്ച് സ്‌പോട്ട് മാർക്ക്…

Read More

അതിരാവിലെ പത്ര വിതരണത്തിനും, റബ്ബർ ടാപ്പിംഗിനും പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം! വൈദ്യുതി അപകടങ്ങൾ കൂടുന്നു; ജാഗ്രതാ നിർദേശവുമായി KSEB

സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. വൈദ്യുതി അപകടങ്ങളുടെ എണ്ണത്തിലും വര്‍‍ദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം വിവിധയിടങ്ങളിലായി മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു. വൈദ്യുതി അപകടം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍‍ തികഞ്ഞ ജാഗ്രത പുലര്‍‍ത്തണം. രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടിക്കിടക്കാൻ സാധ്യതയുണ്ട്. അതിരാവിലെ പത്ര വിതരണത്തിനും, റബ്ബർ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങുന്നവര്‍ തികഞ്ഞ ജാഗ്രത പുലർത്തണം. പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പിയില്‍ മാത്രമല്ല…

Read More

നിരുപാധിക വെടിനിര്‍ത്തലിന് തായ്‌ലാന്‍ഡും കംബോഡിയയും സമ്മതിച്ചു: മലേഷ്യന്‍ പ്രധാനമന്ത്രി

ഉപാധികളില്ലാത്ത വെടിനിര്‍ത്തലിന് സമ്മതിച്ചതായി തായ്‌ലാന്‍ഡും കംബോഡിയയും. അഞ്ച് ദിവസത്തെ സംഘര്‍ഷത്തിനൊടുവിലാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ 2008-2011 വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടാകുന്ന ഏറ്റവും ഭീകരമായ സംഘര്‍ഷമാണ് അവസാനിച്ചിരിക്കുന്നത്. നിരുപാധിക വെടിനിര്‍ത്തലിന് തയ്യാറെന്ന് മുന്‍പുതന്നെ കംബോഡിയ പ്രതികരിച്ചിരുന്നു. തായ്‌ലാന്‍ഡ് കൂടി അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്. സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളിലുമായി 36 പേരാണ് കൊല്ലപ്പെട്ടത്. തായ്‌ലാന്‍ഡും കംബോഡിയയും അടിയന്തര, നിരുപാധിക വെടിനിര്‍ത്തലിന് സമ്മതിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അല്‍പ സമയത്തിനുമുന്‍പാണ് അറിയിച്ചത്….

Read More