Headlines

ബസ് കാത്തുനിന്നവർക്ക് നേരെ ലോറി പാഞ്ഞു കയറി; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

നാടിനെ നടുക്കി കൊല്ലം കൊട്ടാരക്കരയിൽ ലോറി പാഞ്ഞുകയറി രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്ന പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി പനവേലിയിൽ ബസ് കാത്തുനിന്ന് രണ്ട് സ്ത്രീകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം ലോറി നിന്നു. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടുപേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.