നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ ദുരൂഹ മരണം; മാതാപിതാക്കളുടെ മൊഴികളിൽ ദുരൂഹത ആവർത്തിച്ച് പൊലീസ്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ മാതാപിതാക്കളുടെ മൊഴികളിൽ ദുരൂഹത ആവർത്തിച്ച് പൊലീസ്. ചോദ്യം ചെയ്യലിൽ ആസൂത്രിതവും, പരസ്പരം സംരക്ഷിച്ചുമുള്ള മറുപടികളാണ് മാതാപിതാക്കളുടേത് എന്നാണ് സംശയം. നാല് മണിക്കൂറോളമാണ് ഷിജിൻ- കൃഷ്ണപ്രിയ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തത്. പിതാവ് നൽകിയ ബിസ്കറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് കുഴഞ്ഞു വീണു മരിച്ചുവെന്നായിരുന്നു മാതാവിന്റെ ആദ്യ മൊഴി. പിന്നീട് കുട്ടിയുടെ കൈക്ക് പൊട്ടൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. പൊട്ടൽ സംബന്ധിച്ച് മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങളിലും ദുരൂഹതയുണ്ടെന്നാണ് പൊലീസ്…

Read More

ഇന്നത്തെ കോടിപതി നിങ്ങളോ? ധനലക്ഷ്മി ലോട്ടറി DL 36 ഫലം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി DL 36 ലോട്ടറി ഫലം ഇന്ന് അറിയാം. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇതു കൂടാതെ രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷവും ഉൾപ്പെടെ നിരവധി ആകർഷകമായ സമ്മാനങ്ങൾ ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മിയ്ക്കുണ്ട്. എല്ലാ ബുധനാഴ്ചയുമാണ് ധനലക്ഷ്മി ലോട്ടറി നറുക്കെടുക്കുന്നത്.ഉച്ചയ്ക്ക് 3 മണിക്കായിരുന്നു എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ…

Read More

‘നേരിട്ടത് ക്രൂരമായ ബലാത്സംഗം; രാഹുൽ നഗ്ന വീഡിയോ ചിത്രീകരിച്ചു; ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തി’; ആദ്യ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ സത്യവാങ്മൂലം

ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംൽഎയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരിയുടെ സത്യവാങ്മൂലം. തന്നെ ഭീഷണിപ്പെടുത്തി രാഹുൽ നഗ്ന വീഡിയോ ചിത്രീകരിച്ചു. പ്രതിക്ക് മുൻ‌കൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയമുണ്ടെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. മുൻ‌കൂർ ജാമ്യം നിഷേധിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.നേരിട്ടത് ക്രൂരമായ ബലാത്സംഗമെന്ന് ആദ്യ കേസിലെ പരാതിക്കാരി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയതെന്നും ‌‌സുഹൃത്ത് ജോബി…

Read More

നിയമസഭ തിരഞ്ഞെടുപ്പ്: വയനാട്ടിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി മുന്നണികൾ

നിയമസഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായ മേൽക്കൈയുടെ ഊർജത്തിലാണ് മാനന്തവാടിയിലെ യുഡിഎഫ് ക്യാമ്പ്. മണ്ഡലം പിടിച്ചെടുക്കുമെന്നാണ് പ്രഖ്യാപനം. മന്ത്രി ഒ ആർ കേളുവിന് തന്നെയാകും എൽഡിഎഫ് പരിഗണന.മാനന്തവാടി മാത്രമാണ് എൽഡിഎഫിന് വയനാട്ടിൽ ആകെയുള്ള നിയമസഭ സീറ്റ്. ഒ ആർ കേളുവല്ലാതെ മറ്റൊരു പേര് ഇവിടെ എൽഡിഎഫിനില്ല. അതുകൊണ്ട് ടേം ഇളവിൽ പ്രഥമ പരിണന ഒ ആർ കേളുവിന് തന്നെയാണ്. യുഡിഎഫ് സ്വാധീനമുള്ള മണ്ഡലം രണ്ട് തവണയായി നിലനിർത്തുന്നത്…

Read More

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തി; രേഖകൾ പിടിച്ചെടുത്ത് ED

ശബരിമല സ്വർണക്കൊള്ളയിലൂടെ ഉണ്ണികൃഷ്ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തിയെന്ന് ഇ ഡിയുടെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങിക്കൂട്ടിയ ആസ്തി സംബന്ധിച്ച രേഖകൾ വീട്ടിൽ നിന്ന് ലഭിച്ചു. ശബരിമലയിലെ സ്പോൺസർഷിപ്പ് ഇടപാടുകളിൽ വൻ ക്രമക്കേടെന്നും കണ്ടെത്തൽ. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തു.തട്ടിപ്പിന് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു. ശബരിമലയിലെ മറ്റ് ക്രമക്കേടുകളിലും നിർണായക വിവരങ്ങൾ ഇഡിയ്ക്ക്. സ്മാർട്ട് ക്രിയേഷൻസിന്റെയും ഗോവർദ്ധന്റെയും ഇടപാടുകളിലും ദുരൂഹത. പ്രതികൾ തട്ടിപ്പിലൂടെ സമ്പാദിച്ച സ്വത്തുക്കൾ ഉടൻ…

Read More

റേറ്റിങ് തിരിമറി: കേരളാ പൊലീസ് ബാർക് ആസ്ഥാനത്ത്; ഇടനിലക്കാരൻ പ്രേംനാഥിന്റെ ഫോൺ പിടിച്ചെടുത്തു

മാധ്യമമേഖലയെ ഞെട്ടിച്ച ടെലിവിഷൻ റേറ്റിങ് തിരിമറിയിൽ, മുംബൈയിലെ ബാർക് ആസ്ഥാനത്ത് നേരിട്ടെത്തി അന്വേഷണവുമായി കേരളാ പൊലീസ്. ഇടനിലക്കാരനും ബാർക് ജീവനക്കാരനുമായ പ്രേംനാഥിന്റെ ഫോൺ പിടിച്ചെടുത്തു. ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും. മലയാളികൾ ഉൾപ്പെടെ ജീവനക്കാരുടെ മൊഴിയെടുത്തു. തട്ടിപ്പ് നടന്ന കാലയളവിലെ വിശദമായ റേറ്റിങ് വിശദാംശം നൽകാൻ നോട്ടീസ് നൽകി. പ്രേംനാഥിനെ മാറ്റി നിർത്തിയെന്നാണ് ബാർകിന്റെ വിശദീകരണം. ബാർക് റേറ്റിങ് വൻ തിരിമറി നടക്കുന്നെന്ന ഞെട്ടിക്കുന്ന വിവരം ട്വന്റിഫോറാണ് ഓപറേഷൻ സത്യയിലൂടെ പുറത്ത് വിട്ടത്.ബാർക്കിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ മൊഴി…

Read More

കണ്ണൂരിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസ്; ശരണ്യയുടെ ശിക്ഷാവിധി ഇന്ന്

കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്. കേസ് പരിഗണിച്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ഒന്നാം പ്രതി ശരണ്യ കുറ്റക്കാരി ആണെന്ന് കണ്ടെത്തിയിരുന്നു. 2020 ഫെബ്രുവരി 17നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം.കേസിൽ ആൺസുഹൃത്തിനെ കോടതി വെറുതെ വിട്ടിരുന്നു. ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഡാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൃത്യമായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്ന് തളിപ്പറമ്പ് അഡിഷണൽ സെഷൻസ്…

Read More

‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ‌ ഇറാനെ പൂർണമായി ഇല്ലാതാക്കാൻ നിർദേശം നൽകി’; ട്രംപ്

തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ ഭൂമിയിൽ തുടച്ച് നീക്കാൻ നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂസ് നേഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. തനിക്കെതിരെ നടന്ന വധശ്രമം പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാൻ തനിക്കെതിരെയുള്ള വധശ്രമത്തിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയാൽ ആ രാജ്യത്തെ പൂർണമായും നശിപ്പിക്കാൻ നിർദ്ദേശം നൽകി എന്നാണ് ട്രംപ് പറഞ്ഞത്.മനയിയുടെ ഭരണം അവസാനിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. അതിനു പിന്നാലെ, തങ്ങളുടെ നേതാവിനെ ആക്രമിച്ചാൽ ആക്രമിക്കുന്നവരുടെ രാജ്യം ഇല്ലാതാക്കുമെന്ന് ഇറാൻ…

Read More

ശബരിമല സ്വർണ്ണക്കൊള്ള: സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന ഇന്നും തുടരും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന ഇന്നും തുടരും. കഴിഞ്ഞദിവസം സന്നിധാനത്ത് എത്തിയ എസ്ഐടി സംഘം ശ്രീകോവിലിന് സമീപത്തെ സ്വർണ്ണപ്പാളിയിലും സ്ട്രോങ്ങ് റൂമിൽ അടക്കം പരിശോധന നടത്തിയെന്നാണ് സൂചന. പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇന്നും നാളെയും എസ്ഐടി സംഘം സന്നിധാനത്ത് തുടരും. കൊടിമരം മാറ്റി സ്ഥാപിച്ചതിൽ അടക്കം എസ്ഐടി വിവരങ്ങൾ ശേഖരിക്കും. ഇന്നലെ ഉച്ചയോടുകൂടിയാണ് എസ് പി ശശിധരൻ അടക്കമുള്ള അന്വേഷണസംഘം സന്നിധാനത്ത് എത്തിയത്. ഹൈക്കോടതിയുടെ അനുമതി പ്രകാരം ആയിരുന്നു സന്നിധാനത്തെ…

Read More

‘ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തി’; അമേരിക്കൻ ട്രഷറി സെക്രട്ടറി

ഇന്ത്യയ്ക്കു മേൽ അമേരിക്ക 25 ശതമാനം പിഴത്തീരുവ ചുമത്തിയതിനെ തുടർന്ന് ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. റഷ്യൻ എണ്ണ ഇപ്പോഴും വാങ്ങുന്ന രാജ്യങ്ങൾക്കു മേൽ 500 ശതമാനം പിഴത്തീരുവ ചുമത്തുമെന്നും സ്‌കോട്ട് ബെസന്റ് പറഞ്ഞു.ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് സ്‌കോട്ട് ബെസന്റിന്റെ പരാമർശം. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ. 500 ശതമാനം വരെ തീരുവ ചുമത്താൻ അംഗീകാരം നൽകുന്ന റഷ്യ ഉപരോധ ബിൽ സെനറ്റിൽ അവതരിപ്പിക്കാനിരിക്കുകയാണ്. റഷ്യൻ…

Read More