കുവൈറ്റ് പ്രവാസി മലയാളി പ്രഭാത നമസ്കാരത്തിനിടയിൽ മസ്ജിദിൽ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശി കീരം കയ്യിൽ ഷബീർ ആണ് മരിച്ചത്. 61 വയസായിരുന്നു പ്രായം. സാൽമിയയിലെ മസ്ജിദിൽ നമസ്കാരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ കേന്ദ്ര സെക്രട്ടേറിയറ്റ് മെമ്പറാണ് ഷബീർ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാക്കിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ അറിയിച്ചു. ഭാര്യ – റാലിസ ബാനു, നബീൽ അലി, റാബിയ ആയിഷ ബാനു, റാണിയ നവാൽ എന്നിവർ മക്കൾ ആണ്.