സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ റദ്ദാക്കി; 12ാം ക്ലാസ് പരീക്ഷ സാഹചര്യം മെച്ചപ്പെട്ടാൽ നടത്തും

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യം വിദ്യാർഥികൾക്ക് തീരുമാനിക്കാം. പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചാൽ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാർക്ക് പൊതുപരീക്ഷക്ക് നൽകുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. പരീക്ഷ എഴുതണമെന്നാണ് വിദ്യാർഥികളുടെ താത്പര്യമെങ്കിൽ സാഹചര്യം അനുകൂലമാകുമ്പോൾ പരീക്ഷകൾ നടത്തും. മഹാരാഷ്ട്ര, ഡൽഹി, ഒഡീഷ സംസ്ഥാനങ്ങൾ പരീക്ഷ നടത്താനാകില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നു. പരീക്ഷ ഉപേക്ഷിച്ച് ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം….

Read More

കൊവിഡ് ; ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍ കൂടുതലുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

കൊവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍ കൂടുതലുള്ള ആറു ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നിലവില്‍വന്നു. തൃശൂര്‍ നഗരം ഭാഗികമായി അടച്ചു. കൊച്ചിയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടുന്ന ശ്രീമൂലനഗരം, വെങ്ങോല, നായരമ്പലം പ്രദേശങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇനി ഉപദേശമില്ലെന്നും…

Read More

ബംഗാളില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമബംഗാളില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ 31 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. മെട്രോ, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. സര്‍ക്കാര്‍ ഓഫിസുകളില്‍ 70 ശതമാനം ജീവനക്കാരെ മാത്രം അനുവദിക്കും. കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിലവിലെ ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് അവസാനിക്കുന്നത് ജൂണ്‍ 30നാണ്. രാജ്യത്ത് അഞ്ചാംഘട്ട ലോക്ക് ഡൗണ്‍ അഥവാ അണ്‍ലോക്ക് 1 അവസാനിക്കുന്നതും ജൂണ്‍…

Read More

ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.തിരുവനന്തപുരം നന്ദൻകോട് സ്വദേശി രാജു ആണ് മരിച്ചത്. കേരള ഹൗസിലെ മുൻ താൽക്കാലിക ജീവനക്കാരനായിരുന്നു. ഇതോടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 11 ആയി. അതേസമയം രോഗികളുടെ എണ്ണത്തിൽ മുംബൈയെ മറികടന്ന ഡൽഹി, പ്രതിദിന കോവിഡ് രോഗബാധയുടെ കാര്യത്തിൽ മഹാരാഷ്ട്രയുമായി നൂറു കേസുകളുടെ വ്യത്യാസത്തിലാണ്.ഡൽഹിയിൽ രോഗികളുടെ എണ്ണം 70,000 കടന്നു. ഇന്നലെ പുതിയ 3788 കോവിഡ് കേസുകളും 64 മരണവും സ്ഥിരീകരിച്ചു. ആകെ രോഗികൾ 70,390ഉം…

Read More

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ ഏഴംഗ സംഘം

നടി ഷംന കാസിമിന് എതിരായ ബ്ലാക്‌മെയ്‌ലിംഗ് കേസില്‍ സിനിമാ മേഖലയിൽ ഉള്ളവരുടെ പങ്കും അന്വേഷിക്കുമെന്ന് കമ്മീഷണർ വിജയ് സാഖറെ. നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. പ്രതികള്‍ പലരെയും ലൈംഗിക ചൂഷണം ചെയ്തതായി സംശയമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. ഏഴംഗ തട്ടിപ്പ് സംഘത്തില്‍ ഇതുവരെ നാല് പ്രതികളാണ് പൊലീസ് പിടിയിലായത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളാകാനാണ് നടിമാരടക്കമുള്ള പ്രമുഖരെ തട്ടിപ്പ് സംഘം സമീപിക്കുന്നത്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും ഐജി വിജയ്…

Read More

കാശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു; അഞ്ച് ലഷ്‌കർ ഭീകരർ പിടിയിൽ

ജമ്മു കാശ്മീരിലെ സോപോരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. വ്യാഴാഴ്ച പുലർച്ചയോടെ ഹർദ്ശിവ മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ബുദ്ഗാമിൽ സൈന്യം നടത്തിയ തെരച്ചിലിൽ അഞ്ച് ഭീകരരെ സൈന്യം പിടികൂടി. ലഷ്‌കറെ ത്വയിബ ഭീകരരാണ് പിടിയിലായതെന്ന് സൈന്യം അറിയിച്ചു. കാശ്മീരിലേക്ക് ആയുധം കടത്തിയിരുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ

Read More

മണ്ണാർക്കാട് ഏഴ് വയസ്സുകാരൻ മകനെ അമ്മ കുത്തിക്കൊന്നു

പാലക്കാട് മണ്ണാർക്കാട് ഏഴ് വയസ്സുകാരന് അമ്മയുടെ കൈ കൊണ്ട് ദാരുണാന്ത്യം. മുഹമ്മദ് ഇർഫാൻ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഇർഫാനെ മാതാവ് കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇർഫാന്റെ ഒമ്പത് മാസം പ്രായമുള്ള ഇളയ സഹോദരൻ വീടിന് മുൻവശത്ത് കിടന്ന് കരയുന്നത് കണ്ടാണ് നാട്ടുകാർ വന്ന് പരിശോധിച്ചത്. അകത്തു കയറിയപ്പോഴാണ് മുഹമ്മദ് ഇർഫാൻ മരിച്ചു കിടക്കുന്നത് കണ്ടത്. അമ്മയും കുട്ടികളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. ഇവരുടെ ഭർത്താവ് ആലുവയിൽ ജോലി…

Read More

വലിയ ആശങ്ക: രാജ്യത്ത് 24 മണിക്കൂറിനിടെ 16,922 പേർക്ക് കൊവിഡ്; 418 മരണം

ഓരോ ദിവസവും റെക്കോർഡുകൾ പുതുക്കി കൊവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,922 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 418 പേർ ഈ സമയത്തിനുള്ളിൽ കൊവിഡ് ബാധിതരായി മരിക്കുകയും ചെയ്തു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 4,73,105 ആയി ഉയർന്നു. 14,894 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് തന്നെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. അതേസമയം അതിവേഗം രോഗം പടരുന്ന രാജ്യങ്ങളുടെ പട്ടികയിൽ…

Read More

ചാർട്ടേഡ് വിമാനത്തിൽ വീണ്ടും സ്വർണക്കടത്ത്; കൊച്ചിയിൽ യുവതി പിടിയിൽ

ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലെത്തിയ ചാർട്ടേഡ് വിമാനത്തിൽ സ്വർണക്കടത്ത്. പത്ത് ലക്ഷം രൂപ വിലവരുന്ന സ്വർണവുമായി യുവതി പിടിയിലായി. ഗൾഫ് എയർ വിമാനത്തിലെത്തിയ തൃശ്ശൂർ സ്വദേശിനിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിയായിരുന്നു സ്വർണം. ഈ വർഷം തന്നെ ഇവർ നിരവധി തവണ വിദേശത്ത് നിന്ന് കൊച്ചിയിലെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ.് സ്വർണക്കടത്ത് സംഘത്തിലെ പ്രധാനിയാണ് യുവതിയെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളിലും ചാർട്ടേഡ് വിമാനങ്ങളിൽ സ്വർണക്കടത്ത് പിടികൂടിയിരുന്നു. കരിപ്പൂരിൽ അഞ്ച് പേരാണ് സ്വർണക്കടത്തുമായി കഴിഞ്ഞ ദിവസങ്ങളിൽ…

Read More

സർവകലാശാലകൾ അക്കാദമിക് വർഷം ആരംഭിക്കുന്നത് നീട്ടിവെക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലാ പരീക്ഷകൾ മാറ്റിവെക്കാൻ നിർദേശം നൽകി യുജിസി. അവസാന വർഷ ബിരുദ പരീക്ഷയടക്കം മാറ്റിവെക്കാനാണ് നിർദേശം. അക്കാദമിക് വർഷം ആരംഭിക്കുന്നത് ഒക്ടോബറിലേക്ക് നീട്ടാനും യുജിസി നിർദേശിച്ചു. പുതിയ അക്കാദമിക് വർഷം സെപ്റ്റംബറിൽ തുടങ്ങാനായിരുന്നു യുജിസി നേരത്തെ തീരുമാനിച്ചിരുന്നത്. ഇതാണിപ്പോൾ നീട്ടിവെച്ചിരിക്കുന്നത്. അവസാന വർഷ പരീക്ഷക്ക് പകരം നേരത്തെയുള്ള ഇന്റേണൽ പരീക്ഷകളുടെയും സെമസ്റ്റർ പരീക്ഷകളുടെയും മാർക്കുകൾ കണക്കിലെടുത്ത് മൂല്യനിർണയം നടത്താമെന്നും യുജിസി നൽകിയ നിർദേശത്തിൽ പറയുന്നു കേന്ദ്രസർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് യുജിസി മാർഗനിർദേശങ്ങൾ പരിഷ്‌കരിച്ചത്….

Read More