Headlines

കൊവിഡ് ബാധിച്ച്‌ മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: ഹര്‍ജി പിഴയോടെ സുപ്രീംകോടതി തള്ളി

  ന്യൂഡൽഹി: കൊവിഡ് ബാധിച്ച്‌ മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന ഹര്‍ജി പിഴയോടെ സുപ്രീംകോടതി തള്ളി. കറുത്ത കോട്ടിട്ടത് കൊണ്ട് അഭിഭാഷകരുടെ ജീവിതം മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വിലപിടിപ്പുള്ളതാണെന്ന് അര്‍ത്ഥമില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. സാധാരണക്കാരും ഉദ്യോഗസ്ഥരുമായി ധാരാളം പേര്‍ മരിച്ചെന്നും അഭിഭാഷകര്‍ക്ക് മാത്രം പ്രത്യേകത ഇല്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രസിദ്ധിയ്ക്ക് വേണ്ടിയുള്ള ഹര്‍ജിയെന്ന് വിലയിരുത്തിയ കോടതി ഹര്‍ജിക്കാരനായ പ്രദീപ് കുമാര്‍ യാദവിനോട് പതിനായിരം രൂപ പിഴയടക്കാനും നിര്‍ദ്ദേശിച്ചു.

Read More

24 മണിക്കൂറിനിടെ 25,404 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 339 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 339 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 3,32,89,579 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 37,127 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. നിലവിൽ 3,62,207 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യം കൊവിഡിന്റെ മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന്തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് വിദഗ്ധർ പറയുന്നു. ഭൂരിഭാഗം കുട്ടികളിൽ കൊവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ടതിനാൽ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും…

Read More

വോയ്‌സ് മെസേജുകളെ ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്

  വീണ്ടും പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിലൂടെ അയക്കുന്ന വോയ്‌സ് മെസേജുകളെ ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റാനുള്ള പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കളുടെ ഫോണുകളിലെ സംവിധാനം ഉപയോഗിച്ചായിരിക്കും പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ആദ്യ ഘട്ടത്തില്‍ ഐഫോണുകളിലായിരിക്കും പുതിയ ഫീച്ചര്‍ ലഭ്യമാക്കുക. ഐഫോണുകളിലെ സ്പീച്ച് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയായിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. ഒരു തവണ വോയ്‌സ് മെസേജില്‍ നിന്ന് ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റിയാല്‍ അത് വാട്‌സ്ആപ്പില്‍ സേവ് ചെയ്യപ്പെടുകയും പിന്നിട് എത്ര വേണമെങ്കിലും വായിക്കാനും സാധിക്കും. ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍…

Read More

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു

  അഹമ്മദാബാദ്: ഗുജറാത്തിന്റെ 17-ാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി രാജിവച്ചതിന് പിന്നാലെയാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ബിജെപി നിയമസഭാ കക്ഷി യോഗമാണ് ഇന്നലെ ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കെയാണ് ഭൂപേന്ദ്ര പട്ടേലിന്റെ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള അപ്രതീക്ഷിത വരവ്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്തനും ഘട്ലോദിയ മണ്ഡലത്തില്‍ നിന്നുള്ള…

Read More

കോവിഡ് രോഗിയുടെ ആത്മഹത്യ കോവിഡ് മരണമായി കണക്കാക്കണം: കേന്ദ്രത്തോട് സുപ്രീംകോടതി

  ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചവര്‍ അത്മഹത്യ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന കേന്ദ്രനയം മാറ്റണമെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മാര്‍ഗരേഖയിലാണ് കോവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരിക്കുകയോ ആത്മഹത്യയോ ചെയ്യുകയോ അപകടത്തില്‍ മരിക്കുകയോ ചെയ്താല്‍ അത് കോവിഡ് മരണമെന്ന വിഭാഗത്തില്‍ കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കിയത്. ഇങ്ങനെ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോവിഡ് രോഗി ആത്മഹത്യ ചെയ്താലോ അപകടത്തില്‍ മരിച്ചാലോ അത്…

Read More

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഓസ്‌കർ ഫെർണാണ്ടസ് അന്തരിച്ചു

  മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഓസ്‌കർ ഫെർണാണ്ടസ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഒന്നര മാസം മുമ്പ് വീട്ടിൽ യോഗ ചെയ്യുന്നതിനിടെ വീണുപരുക്കേറ്റ അദ്ദേഹം ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. എഐസിസി ജനറൽ സെക്രട്ടറി, കർണാടക പിസിസി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ പാർലമെന്ററി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

Read More

നീറ്റ് പരീക്ഷ ഒഴിവാക്കാൻ നിയമ നിർമാണവുമായി തമിഴ്‌നാട് സർക്കാർ; നിയമസഭയിൽ ബിൽ അവതരിപ്പിച്ചു

  നീറ്റ് പരീക്ഷക്കെതിരെ നിയമനിർമാണവുമായി തമിഴ്‌നാട് സർക്കാർ. നീറ്റ് ഒഴിവാക്കുന്ന ബില്ല് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. മത്സര പരീക്ഷകൾ അല്ല വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടതെന്ന് ബില്ല് അവതരിപ്പിച്ചു കൊണ്ട് സ്റ്റാലിൻ പറഞ്ഞു. ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു രാജ്യത്ത് ഇതാദ്യമായിട്ടാണ് ഒരു സംസ്ഥാനം നീറ്റിനെ എതിർക്കുന്ന ബില്ലുമായി മുന്നോട്ടുപോകുന്നത്. പ്ലസ് ടു മാർക്കിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു തമിഴ്‌നാട്ടിൽ നേരത്തെ മെഡിക്കൽ പ്രവേശനമുണ്ടായിരുന്നത്. നീറ്റ് വന്നതോടെ പ്ലസ് ടുവിന് നല്ല മാർക്ക് നേടുന്നവർക്ക് പോലും ഇത് വിജയിക്കാനാകാത്ത…

Read More

പെഗാസസ്: ഫോൺ ചോർത്തിയോ എന്ന് വ്യക്തമാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ

  പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ചോർത്തൽ നടന്നോ എന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. സർക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതിക്ക് വേണമെങ്കിൽ ഇക്കാര്യങ്ങൾ അന്വേഷിച്ച് തീർപ്പാക്കാമെന്നും കേന്ദ്രം പറഞ്ഞു എന്നാൽ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തിൽ ഇടപെടില്ലെന്നും എന്നാൽ നിയമവിരുദ്ധമായി ഫോൺ ചോർത്തൽ നടന്നോ എന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയതിലൂടെ ലഭിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിൽ ഏത് സോഫ്റ്റ് വെയർ ഉപയോഗിച്ചുവെന്ന് പറയാനാകില്ലെന്നാണ്…

Read More

ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഞായറാഴ്ച ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് ഭൂപേന്ദ്രപട്ടേലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഗഡ്ലോദിയ മണ്ഡലത്തിലെ എംഎല്‍എയായ ഭൂപേന്ദ്ര പട്ടേല്‍ മുന്‍ മുഖ്യമന്ത്രി ആന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മുഖം മിനുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. ശനിയാഴ്ച വിജയ് രൂപാണി അപ്രതീക്ഷിതമായി രാജി വച്ചതോടെയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നായിരുന്നു വിജയ് രൂപാണിയുടെ രാജി.

Read More

ജമ്മു കാശ്മീരിൽ പോലീസ് സബ് ഇൻസ്‌പെക്ടറെ ഭീകരർ വെടിവെച്ചു കൊന്നു

ജമ്മു കാശ്മീരിൽ പോലീസ് സബ് ഇൻസ്‌പെക്ടറെ ഭീകരർ വെടിവെച്ചു കൊന്നു. ഓൾഡ് ശ്രീനഗറിലെ കന്യാർ മേഖലയിലാണ് സംഭവം. അർഷാദ് അഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. പോയിന്റ് ബ്ലാങ്കിൽ നിന്നാണ് പിന്നിൽ നിന്നും അർഷാദിനെ ഭീകരർ വെടിവെച്ചു കൊന്നത്. സംഭവത്തിന് പിന്നാലെ സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഒളിവിൽ പോയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.

Read More