അസമിലെ ബോട്ടപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം രണ്ടായി
ജോര്‍ഹട്ട്: അസമിലെ ബ്രഹ്മപുത്ര നദിയിലുണ്ടായ ബോട്ട് ദുരന്തത്തില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലഖിംപൂര്‍ ജില്ലയില്‍നിന്നുള്ള അധ്യാപകന്‍ ഇന്ദ്രേശ്വര്‍ ബോറ എന്നയാളുടെ മൃതദേഹമാണ് കസിരംഗ നാഷനല്‍ പാര്‍ക്കിനുള്ളിലെ ജലാശയത്തില്‍നിന്ന് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വെള്ളിയാഴ്ച ബിശ്വനാഥ് ഘട്ടില്‍നിന്ന് ബോറയുടെ ബാഗ് കണ്ടെടുത്തിരുന്നു. ബ്രഹ്മപുത്രയില്‍ ബോട്ട് മുങ്ങിത്താഴുന്നതിനു മുമ്പ് ഭാര്യയെയും മറ്റ് യാത്രക്കാരെയും ബോറ സുരക്ഷിതസ്ഥലങ്ങളിലെത്തിച്ചിരുന്നു. ഭാര്യ രുപ്രേഖയ്‌ക്കൊപ്പം ബുധനാഴ്ച ധെകികാഹോവ നംഘര്‍ സന്ദര്‍ശിച്ച ശേഷം ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്നു ബോറ. ബിശ്വനാഥ് ഘട്ടിനടുത്തുള്ള…
