നീറ്റ് പരീക്ഷ ഒഴിവാക്കാൻ നിയമ നിർമാണവുമായി തമിഴ്‌നാട് സർക്കാർ; നിയമസഭയിൽ ബിൽ അവതരിപ്പിച്ചു
നീറ്റ് പരീക്ഷക്കെതിരെ നിയമനിർമാണവുമായി തമിഴ്‌നാട് സർക്കാർ. നീറ്റ് ഒഴിവാക്കുന്ന ബില്ല് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. മത്സര പരീക്ഷകൾ അല്ല വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടതെന്ന് ബില്ല് അവതരിപ്പിച്ചു കൊണ്ട് സ്റ്റാലിൻ പറഞ്ഞു. ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു രാജ്യത്ത് ഇതാദ്യമായിട്ടാണ് ഒരു സംസ്ഥാനം നീറ്റിനെ എതിർക്കുന്ന ബില്ലുമായി മുന്നോട്ടുപോകുന്നത്. പ്ലസ് ടു മാർക്കിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു തമിഴ്‌നാട്ടിൽ നേരത്തെ മെഡിക്കൽ പ്രവേശനമുണ്ടായിരുന്നത്. നീറ്റ് വന്നതോടെ പ്ലസ് ടുവിന് നല്ല മാർക്ക് നേടുന്നവർക്ക് പോലും ഇത് വിജയിക്കാനാകാത്ത…
