Headlines

ട്രൈബ്യൂണലുകളിലെ ഒഴിവുകൾ നികത്താൻ കേന്ദ്രത്തിന് രണ്ടാഴ്ച കൂടി സമയം; അന്ത്യശാസനം നൽകി സുപ്രീം കോടതി

  രാജ്യത്തെ വിവിധ ട്രൈബ്യുണലുകളിലെ ഒഴിവുകൾ നികത്താൻ രണ്ടാഴ്ച കൂടി കേന്ദ്രസർക്കാരിന് രണ്ടാഴ്ച്ച അനുവദിച്ച് സുപ്രിംകോടതി. നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും കേന്ദ്രത്തിന് നിർദേശം നൽകി. സെപ്റ്റംബർ മാസം 39 ഒഴിവുകൾ നികത്തിയെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ ചില ഒഴിവുകൾ മാത്രം നികത്തി മറ്റുള്ളവ ഒഴിച്ചിടുന്നത് എന്തുകൊണ്ടാണെന്നായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം. കോടതിയലക്ഷ്യനടപടിക്ക് തത്ക്കാലം മുതിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സുപ്രിംകോടതിയുടെ അതൃപ്തി കേന്ദ്രസർക്കാരിനെ അറിയിക്കാൻ അറ്റോർണി ജനറലിന് കോടതി നിർദേശം…

Read More

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചു കൊല്ലുമെന്ന് തെലങ്കാന മന്ത്രി

  തെലങ്കാനയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ചു കൊല്ലണമെന്ന് മന്ത്രി. പീഡനക്കേസിലെ പ്രതിയെ തീർച്ചയായും പിടിച്ചിരിക്കും. അറസ്റ്റിന് ശേഷം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നും തെലങ്കാന മന്ത്രി മല്ല റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ കോൺഗ്രസ് നേതാവ് രേവനാഥ് റെഡ്ഡിയും പ്രതിയെ വെടിവെച്ചു കൊല്ലണമെന്ന ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന സെപ്റ്റംബർ 9നാണ് സൈദാബാദിൽ ആറ് വയസ്സുകാരിയെ 27കാരൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പ്രതി ഒളിവിലാണ്….

Read More

ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസ്: സെപ്റ്റംബർ 20ന് ഹാജരായില്ലെങ്കിൽ കങ്കണക്കെതിരെ വാറന്റ്

  കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ ഹാജരാകുന്നതിൽ ആരോഗ്യസ്ഥിതി പരിഗണിച്ച് കങ്കണ റണൗട്ടിന് മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച ഇളവ് അനുവദിച്ചു. അതേസമയം ഇനി ഇളവുണ്ടാകില്ലെന്നും സെപ്റ്റംബർ 20ന് നടക്കുന്ന വിചാരണയിൽ ഹാജരായില്ലെങ്കിൽ വാറന്റ് പുറപ്പെടുവിക്കുമെന്നും മജിസ്‌ട്രേറ്റ് മുന്നറിയിപ്പ് നൽകി സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ ടെലിവിഷൻ ചാനലുകളിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഇത് അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും കാണിച്ചാണ് ജാവേദ് അക്തർ മാനനഷ്ടഹർജി ഫയൽ ചെയ്തത്. കേസ് റദ്ദാക്കണമെന്ന കങ്കണയുടെ ആവശ്യം…

Read More

കുട്ടികൾക്കുള്ള വാക്‌സിൻ നവംബറോടെ; ആദ്യഘട്ടത്തിൽ 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക്

കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഒക്ടോബർ അവസാനത്തിലോ നവംബറിലോ ആരംഭിക്കുമെന്ന് റിപ്പോർട്ട്. 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് ആകും ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുക. ഇവരിൽ അനുബന്ധ രോഗമുള്ളവർക്ക് മുൻഗണനയുണ്ടാകും. പൃദ്രോഗം, പ്രതിരോധശേഷിക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾ, അമിത വണ്ണം തുടങ്ങിയവാണ് അനുബന്ധ രോഗങ്ങളായി കണക്കാക്കുക മൂന്ന് ഡോസ് നൽകേണ്ട സൈക്കോവ് ഡി വാക്‌സിനാണ് കുട്ടികൾക്ക് നൽകുന്നത്. 18 വയസ്സിൽ താഴെ 44 കോടി കുട്ടികൾ രാജ്യത്തുണ്ടെന്നാണ് കണക്കുകൾ. ഇവരിൽ 12നും 17നും ഇടയിൽ പ്രായമുള്ളവർ 12 കോടിയോളം വരും….

Read More

രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗം പ്രാരംഭഘട്ടത്തില്‍: അതീവജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

ചണ്ഡിഗഡ്: ഇന്ത്യ കൊറോണ വൈറസിന്റെ മൂന്നാംഘട്ടത്തിലാണെന്ന് പഠനം. കുട്ടികളില്‍ നല്ലൊരു ശതമാനത്തിലും കൊവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു. അതേ സമയം രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗ വ്യാപനത്തില്‍ ജാഗ്രത വേണമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2700 കുട്ടികളില്‍ ചണ്ഡിഗഡിലെ പിജിഐഎംഇആര്‍ നടത്തിയ ഒരു സെറോസര്‍വേയില്‍ 71…

Read More

കർഷക സമരം: നാല് സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

  കർഷക സമരവുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ സർക്കാരുകളോടാണ് റിപ്പോർട്ട് തേടിയത്. അതിർത്തികളിൽ തുടരുന്ന കർഷക സമരം ജനജീവിതത്തെ ബാധിക്കുന്നുവെന്ന പരാതിയിലാണ് നടപടി കഴിഞ്ഞ വർഷം നവംബർ 26 മുതൽ ഡൽഹി അതിർത്തികൾ ഉപരോധിച്ചാണ് കർഷകർ സമരം തുടരുന്നത്. സമരം ഡൽഹിയിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ ബാധിച്ചതായും സമരം നടക്കുന്നതിനാൽ കിലോമീറ്ററുകൾ ചുറ്റി പോകേണ്ട സാഹചര്യമാണെന്നും പരാതിക്കാർ പറയുന്നു. സിംഘുവിലെ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന 9000…

Read More

സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് തമിഴ്‌നാട് സർക്കാർ

സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് തമിഴ്‌നാട് സർക്കാർ. ധന മാനവവിഭവശേഷി വകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജനാണ് നിലവിലുള്ള 30 ശതമാനം സംവരണം 40 ശതമാനമാക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്. ലിംഗസമത്വം കൊണ്ടുവരാൻ സർക്കാർ ജോലികളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായുള്ള ഭേദഗതികൾ ഉടനെ നടപ്പാക്കും. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിലവിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ പ്രായപരിധി രണ്ട് വർഷം കൂടി നീട്ടുമെന്നും പളനിവേൽ ത്യാഗരാജൻ അറിയിച്ചു. കൊവിഡ്…

Read More

തുറക്കാനാകില്ല; നിസാമുദ്ദീൻ മർക്കസ് ഇപ്പോഴും അന്വേഷണത്തിന്റെ ഭാഗമാണ്, ഉടമസ്ഥാവകാശത്തിലും തർക്കം: കേന്ദ്രം കോടതിയിൽ

  ഡൽഹി: ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസ് പൊതു പ്രവേശനത്തിനായി വീണ്ടും തുറക്കുന്നതിനെ എതിർത്തു സത്യവാങ്മൂലം നൽകി ഡൽഹി പോലീസ്. നിസാമുദ്ദീൻ മർക്കസ് ഇപ്പോഴും നടക്കുന്ന ചില അന്വേഷണങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാക്കി. നിസാമുദ്ദീൻ മർക്കസ് വീണ്ടും തുറക്കാനും അതിന്റെ യഥാർത്ഥ സ്വഭാവം പുന സ്ഥാപിക്കാനും ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വഖഫ് ബോർഡ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിക്ക് മറുപടി നൽകാൻ കോടതി കേന്ദ്രത്തോടും ഡൽഹി പോലീസിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്മേൽ ആയിരുന്നു പോലീസിന്റെ സത്യവാങ്മൂലം. കഴിഞ്ഞ വർഷം രജിസ്റ്റർ…

Read More

കോവിഷീല്‍ഡിനും കോവാക്സിനും ബൂസ്റ്റര്‍ ഡോസ് വേണ്ടിവരും: ആന്റിബോഡി കുത്തനെ കുറയുന്നുവെന്ന് റിപ്പോർട്ട്

  ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ സ്വീകരിച്ച് നാലു മാസം കഴിയുമ്പോള്‍ ശരീരത്തിലെ ആന്റിബോഡിയുടെ അളവില്‍ കുറവ് സംഭവിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ആന്റിബോഡിയുടെ അളവ് കുറയുന്നത് തടയാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുകയോ, വാക്സിന്‍ നവീകരിക്കുകയോ ചെയ്യണമെന്ന് പഠനറിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഐസിഎംആര്‍ ഭുവനേശ്വര്‍ സെന്ററും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച 614 ആരോഗ്യപ്രവര്‍ത്തകരെയാണ് പഠന വിധേയരാക്കിയത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ്…

Read More

കൊവിഡ് ബാധിച്ച്‌ മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: ഹര്‍ജി പിഴയോടെ സുപ്രീംകോടതി തള്ളി

  ന്യൂഡൽഹി: കൊവിഡ് ബാധിച്ച്‌ മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന ഹര്‍ജി പിഴയോടെ സുപ്രീംകോടതി തള്ളി. കറുത്ത കോട്ടിട്ടത് കൊണ്ട് അഭിഭാഷകരുടെ ജീവിതം മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വിലപിടിപ്പുള്ളതാണെന്ന് അര്‍ത്ഥമില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. സാധാരണക്കാരും ഉദ്യോഗസ്ഥരുമായി ധാരാളം പേര്‍ മരിച്ചെന്നും അഭിഭാഷകര്‍ക്ക് മാത്രം പ്രത്യേകത ഇല്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രസിദ്ധിയ്ക്ക് വേണ്ടിയുള്ള ഹര്‍ജിയെന്ന് വിലയിരുത്തിയ കോടതി ഹര്‍ജിക്കാരനായ പ്രദീപ് കുമാര്‍ യാദവിനോട് പതിനായിരം രൂപ പിഴയടക്കാനും നിര്‍ദ്ദേശിച്ചു.

Read More